AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Happy Birthday Mammootty : മമ്മൂട്ടി ഡിറ്റക്റ്റീവായി എത്തുന്നു? ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഫസ്റ്റ് ലുക്ക് നാളെ

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിനോട് പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നത്.

Happy Birthday Mammootty : മമ്മൂട്ടി ഡിറ്റക്റ്റീവായി എത്തുന്നു? ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഫസ്റ്റ് ലുക്ക് നാളെ
Sarika KP
Sarika KP | Published: 06 Sep 2024 | 11:22 PM

എന്നും വ്യത്യസ്തമായ വേഷങ്ങളിൽ എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂട്ടി. ആരു ചെയ്യാൻ കൊതിക്കുന്ന ഒരു തരി നല്ല കഥാപാത്രമാണ് മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇനി വരാൻ പോകുന്നതും അത്തരത്തിലുള്ളത് തന്നെയായിരിക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനു മുന്നോടിയായിട്ടാണ് ഗൗതം വസുദേവ് മേനോന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രത്തിന്‍റെ വിശേഷം താരം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തുമെന്നാണ് പുതിയ അപ്ഡേറ്റ് നൽകുന്ന സൂചന. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിനോട് പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടി എന്ന പ്രത്യേകതയും ഉണ്ട്.

എന്നാൽ ചിത്രം സംബന്ധിച്ച ചില സൂചനകൾ ഇന്ന് പുറത്തിറക്കിയ പോസ്റ്ററിൽ കണ്ടതോടെ ആരാധകർ ഏറെ ആകാംഷയിലാണ്. . മറ്റുള്ളവര്‍ക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി എന്ന വാചകമാണ് പോസ്റ്ററില്‍ ഉള്ളത്. വിശ്വ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കുറ്റാന്വേഷക കഥാപാത്രം ഷെര്‍ലക് ഹോംസ് ഒരു കൃതിയില്‍ പറയുന്ന വാചകമാണ് ഇത്. ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ദി അഡ്വഞ്ചര്‍ ഓഫ് ദി ബ്ലൂ കാര്‍ബങ്കിള്‍ എന്ന ചെറുകഥയിലാണ് ഈ വാചകമുള്ളത്.ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ആണ് ഈ ചിത്രമെന്ന് മുൻപ് ചില സൂചനകൾ ലഭിച്ചിരുന്നു. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് അവതരിപ്പിക്കുന്നതെന്നും. ഷെര്‍ലക് ഹോംസുമായി ബന്ധപ്പെട്ടുള്ള തരത്തിലാണ് മമ്മൂട്ടുയുടെ കഥാപാത്രമെന്നും ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള ഔദോഗിക മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് ആദ്യമായാണ് നിര്‍മ്മാതാക്കള്‍ ഇത്തരത്തിലൊരു സൂചന തങ്ങളുടെ ഒരു ഒഫിഷ്യല്‍ പബ്ലിസിറ്റി മെറ്റീരിയലില്‍ ഉള്‍പ്പെടുത്തുന്നത്.

സൂരജ് ആര്‍, നീരജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാകും. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഉടന്‍ പാക്കപ്പ് ആവും. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും സിനിമയിൽ അണിനിരക്കുനുണ്ട്. വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്.