Mohanlal Birthday: മലയാളത്തിന്റെ ബോക്സ് ഓഫീസ് സുൽത്താൻ! നമ്മുടെ ലാലേട്ടന് ഇന്ന് പിറന്നാൾ

Mohanlal Birthday Today May 21:വെറുത്ത് വെറുത്ത് അവസാനം കുട്ടിശങ്കരനെ എനിക്കിഷ്ടമായി എന്ന് പറഞ്ഞ പോലെയാണ് ലാലേട്ടന്റെ കാര്യം. മഞ്ഞിൽ വിരിഞ്ഞു പൂക്കൾ എന്ന സിനിമയിൽ മലയാളി പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടാണ് സ്ക്രീനിൽ നിറഞ്ഞാടിയത്. എന്നാൽ അവിടുന്ന് ഇങ്ങോട്ടേക്ക് കണ്ടത് ജനപ്രിയവും..തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയെങ്കിലും അധികം വൈകാതെ തന്നെയാണ് ലാലേട്ടൻ മലയാളിയുടെ നായക സങ്കല്പങ്ങളെ........

Mohanlal Birthday: മലയാളത്തിന്റെ ബോക്സ് ഓഫീസ് സുൽത്താൻ! നമ്മുടെ ലാലേട്ടന് ഇന്ന് പിറന്നാൾ

Mohanlal Birthday

Updated On: 

21 May 2026 | 08:44 AM

മലയാളത്തിന്റെ വിശ്വനടൻ നമ്മുടെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാൾ. വെള്ളിത്തിരയിൽ അദ്ദേഹത്തിന്റെ ഭാവ പകർച്ചകൾക്ക് വെല്ലുവിളി ഉയർത്താൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല. ചെയ്തുവച്ചത് എല്ലാം തന്നെ അനുകരണങ്ങൾക്ക് പോലും അതീതം. അദ്ദേഹം പകർന്നാടിയത് വെറുമൊരു അഭിനയം മാത്രമായമായിരുന്നില്ല മറിച്ച് മലയാളികൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ വികാരങ്ങളുടെ നേർക്കാഴ്ചകൾ ആയിരുന്നു. സാധാരണക്കാരന്റെ ജീവിതത്തിലൂടെ ഇഴുകിച്ചേർന്ന നിരവധി കഥാപാത്രങ്ങളാണ് മോഹൻലാലിന്റെ കരിയറിന്റെ ഒട്ടുമിക്കതും.

വില്ലനിൽ നിന്നും ജനപ്രിയനിലേക്ക്

ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ ആദ്യമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വെറുത്ത് വെറുത്ത് അവസാനം കുട്ടിശങ്കരനെ എനിക്കിഷ്ടമായി എന്ന് പറഞ്ഞ പോലെയാണ് ലാലേട്ടന്റെ കാര്യം. മഞ്ഞിൽ വിരിഞ്ഞു പൂക്കൾ എന്ന സിനിമയിൽ മലയാളി പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടാണ് സ്ക്രീനിൽ നിറഞ്ഞാടിയത്. എന്നാൽ അവിടുന്ന് ഇങ്ങോട്ടേക്ക് കണ്ടത് ജനപ്രിയവും. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയെങ്കിലും അധികം വൈകാതെ തന്നെയാണ് ലാലേട്ടൻ മലയാളിയുടെ നായക സങ്കല്പങ്ങളെ തിരുത്തി കുറിച്ചു കൊണ്ട് ഇടം നേടിയത്.

ALSO READ:ജോർജുകുട്ടിയും കുടുംബവും എത്താൻ ഇനി മിനിറ്റുകൾ മാത്രം! ദൃശ്യം മൂന്ന് ഇതുവരെ നേടിയത്

പ്രണയത്തിന് മറ്റൊരു തലം എഴുതി ചേർത്തു

ഹാസ്യമായാലും പ്രണയമായാലും ആക്ഷൻ ആയാലും എല്ലാം ഇവിടെ ഒരുപോലെ വഴങ്ങും. ദാസനായും വിജയനായും നമ്മളെ ചിരിപ്പിച്ചു. ജയകൃഷ്ണനായി പ്രണയത്തിന് മറ്റൊരു തലം എഴുതി ചേർത്തു. സേതുമാധവനായി നമ്മുടെ കണ്ണ് നിറയിപ്പിച്ചു ചിന്തിപ്പിച്ചു, മംഗലശ്ശേരി നീലകണ്ഠൻ എന്ന മാസ്സ് ഹീറോയായി. അങ്ങനെ സ്വാഭാവിക അഭിനയത്തിൽ തന്നെ വെല്ലാൻ ആരുണ്ടെടാ എന്ന് ചോദിക്കാതെ ചോദിക്കുന്ന തലത്തിലേക്ക് നടന്നു നീങ്ങിയ നടൻ.

തേടിയെത്തിയ അം​ഗീകാരങ്ങൾ

അതിനാൽ തന്നെ അദ്ദേഹത്തിന്റെ കരിയറിൽ പത്മശ്രീ, പത്മഭൂഷൻ, ഒന്നിലധികം ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, ഭരത് അവാർഡ്, ലെഫ്റ്റനന്റെ കേണൽ പദവി എന്നീ അംഗീകാരങ്ങളും തേടിയെത്തി. അഭിനയത്തോടുള്ള വറ്റാത്ത ആഗ്രഹം കഥാപാത്രം ആകാനുള്ള കഠിനാധ്വാനവും തന്നെയാണ് വർഷങ്ങൾ നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും മോഹൻലാൽ എന്ന ബ്രാൻഡിന്റെ തിളക്കം ഒട്ടും കുറയാത്തത്. കേവലം ഒരു നടൻ എന്നതിലുപരി മലയാളിയെ സംബന്ധിച്ച് മോഹൻലാൽ എന്നത് ഒരു വികാരമാണ്. പലകാലങ്ങളുടെ പ്രതീകമാണ്. അദ്ദേഹത്തിന്റെ ചിരിയും ഡയലോഗുകളും നടപ്പും എല്ലാം മലയാളികളെ സംബന്ധിച്ച നിത്യജീവിതത്തിന്റെ ഭാഗമായി മാറി.

പിറന്നാൾ ദിനത്തിലും മറ്റൊരു ബോക്സ് ഓഫീസ് ചരിത്രം കുറിയ്ക്കുവാനുള്ള കാത്തിരിപ്പിലാണ് ലാലേട്ടൻ. മലയാളികൾ ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം ഇന്ന് റിലീസ് ചെയ്യുകയാണ്. ഇന്ന് രാവിലെ എട്ടുമണിക്ക് ഷോ കഴിയുന്നതോടെ മലയാളത്തിന്റെ മഹാനടന്റെ മറ്റൊരു പൊൻതൂവൽ കൂടി എഴുതി ചേർക്കപ്പെടും എന്നാണ് പ്രതീക്ഷ.

ENGLISH SUMMARY

Today is the birthday of our own Lalettan, the world actor of Malayalam Mohanlal. No one has been able to challenge his expressions on the silver screen to this day. Everything he did is beyond imitation. What he portrayed was not just acting but a glimpse into the emotions that Malayalis experienced in their daily lives.

 

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്