AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Drishyam 3 release: ജോർജുകുട്ടിയും കുടുംബവും എത്താൻ ഇനി മിനിറ്റുകൾ മാത്രം! ദൃശ്യം മൂന്ന് ഇതുവരെ നേടിയത്

Drishyam 3 release Today:ജോർജുകുട്ടി ആകാൻ ഒരിക്കലും ഒരു വ്യക്തിക്ക് സാധിക്കുമോ എന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും ജോർജുകുട്ടി അടക്കമുള്ള നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മോഹൻലാലിന്റെ കരിയറിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആകുമോ ദൃശ്യം 3 എന്നാണ് ഇപ്പോൾ ആരാധകർ ആകാംക്ഷയോടെ...........

Drishyam 3 release: ജോർജുകുട്ടിയും കുടുംബവും എത്താൻ ഇനി മിനിറ്റുകൾ മാത്രം! ദൃശ്യം മൂന്ന് ഇതുവരെ നേടിയത്
Mohanlal Image Credit source: Instagram
Ashli C
Ashli C | Published: 21 May 2026 | 07:36 AM

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് ജോർജുകുട്ടിയെയും കുടുംബത്തെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർ വീണ്ടും കാണും. ചെയ്തുപോയ തെറ്റിന്റെ കുറ്റഭാരത്താൽ അവരുടെ ജീവിതം ഇപ്പോൾ എങ്ങനെയാണ് കുറ്റം സമ്മതിക്കുമോ അതോ ഇനിയും നിയമത്തിന്റെ കണ്ണുവെട്ടിച്ച് അവർ ജീവിക്കുവാൻ ആയി എന്തെല്ലാം പരിശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നൊക്കെ ഇന്ന് അറിയാം. ചിത്രം റിലീസ് ചെയ്യുന്ന മെയ് 21ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ന് മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ ജന്മദിനം കൂടിയാണ്.

മോഹൻലാലിന്റെ കരിയറിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ

തന്റെ ഇത്രനാൾ നീണ്ടുനിന്ന സിനിമ ജീവിതത്തിൽ ജോർജുകുട്ടിയെ പോലൊരു കഥാപാത്രം ഇനി ഉണ്ടാകുമോ എന്നറിയില്ല എന്നാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. ജോർജുകുട്ടി ആകാൻ ഒരിക്കലും ഒരു വ്യക്തിക്ക് സാധിക്കുമോ എന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും ജോർജുകുട്ടി അടക്കമുള്ള നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മോഹൻലാലിന്റെ കരിയറിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആകുമോ ദൃശ്യം 3 എന്നാണ് ഇപ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ALSO READ:“എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന

അതേസമയം പ്രീ ബുക്കിങ്ങിലൂടെ തന്നെ ദൃശ്യം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാധാരണയായി സിനിമകളുടെ ഫ്രീ ബുക്കിംഗ് രണ്ടോ മൂന്നോ ദിവസം മുമ്പാണ് ആരംഭിക്കാറുള്ളത് എന്നാൽ ദൃശ്യം എന്ന സിനിമയുടെ പ്രീ ബുക്കിംഗ് 11 ദിവസം മുൻപ് ആരംഭിച്ചിരുന്നു. മാത്രമല്ല തുടക്കം മുതൽ തന്നെ എല്ലാ സ്ഥലത്തും ചിത്രത്തിന് തിയേറ്ററുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്നലെയോടെ നിരവധി പുതിയ സ്ക്രീനുകളും സ്റ്റാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 20 കോടി 25 കോടിക്ക് ഇടയിൽ തന്നെ പ്രീ ബുക്കിങ്ങിലൂടെ നേടാൻ സാധിച്ചു എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

നിരവധി മോഹൻലാൽ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ ആശിർവാദ് സിനിമാസ് തന്നെയാണ് ദൃശ്യം മൂന്നും നിർമ്മാണം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ ആയിരുന്നു 20 കോടിക്കും 25 കോടിക്കും ഇടയിൽ പ്രി ബുക്കിങ്ങിലൂടെ നേടുമെന്ന്. എന്നാൽ ഇപ്പോൾ ആ കണക്കുകൾ എല്ലാം ഭേദിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യഭാഗവും സാമ്പത്തികമായി നല്ല നേട്ടം കൊയ്തിരുന്നു. ഒന്നാം ഭാ​ഗത്തിനും രണ്ടാം ഭാഗത്തിനും ലഭിച്ച അതേ സ്വീകാര്യത മൂന്നാം ഭാഗത്തിനും ലഭിക്കുമോ എന്ന് ഇന്നറിയാം.ഇന്ന് രാവിലെ എട്ടുമണിക്കാണ് ആദ്യത്തെ ഷോ. ആദ്യ ഷോ കഴിയുമ്പോൾ തന്നെ ദൃശ്യം മൂന്നും അമ്പരിപ്പിക്കുമോ എന്ന കാര്യത്തിൽ ഏകദേശം തീരുമാനമാകും. അഥവാ പ്രതീക്ഷകൾക്കും അപ്പുറത്ത് ആണെങ്കിൽ കളക്ഷന്റെ കാര്യവും അതിനനുസരിച്ച് തന്നെ കൊയ്യും എന്നാണ് സൂചന.

ENGLISH SUMMARY

Mohanlal starring jeethy joseph directed movie drishyam 3 release today may 21 on mohanlal birthday. reports are emerging that Drishyam has made huge gains through pre-booking. Usually, free booking for movies starts two or three days in advance, but the pre-booking for the movie Drishyam started 11 days in advance.

Follow Us