AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ravi Kishan: ‘സിനിമയിൽ വന്നകാലത്ത് ലൈംഗിക ചൂഷണശ്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്’; വെളിപ്പെടുത്തി നടൻ രവി കിഷൻ

Ravi Kishan Reveals Casting Couch Experience: സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടവെച്ച കാസ്റ്റിംഗ് കൗച്ച് താനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് രവി കിഷൻ വെളിപ്പെടുത്തി.

Ravi Kishan: ‘സിനിമയിൽ വന്നകാലത്ത് ലൈംഗിക ചൂഷണശ്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്’; വെളിപ്പെടുത്തി നടൻ രവി കിഷൻ
രവി കിഷൻImage Credit source: PTI
nandha-das
Nandha Das | Updated On: 28 Dec 2024 00:18 AM

ബോളിവുഡിൽ അധികം സിനിമകളിൽ വേഷമിട്ടിട്ടില്ലെങ്കിലും ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ നടനാണ് രവി കിഷൻ. ഉത്തർ പ്രദേശിലെ ഗോരാഖ്പൂരിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഇദ്ദേഹം 450-ലധികം ഭോജ്പൂരി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തിന്റെ ആദ്യ കാലങ്ങളിൽ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് രവി കിഷൻ. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടവെച്ച കാസ്റ്റിംഗ് കൗച്ച് താനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.

ബിഹാറിൽ ഒരു ഗ്രാമത്തിൽ ദരിദ്ര ജീവിതം നയിച്ചിരുന്ന താൻ അവിടെ നിന്ന് മോചനം തേടിയാണ് കൗമാരക്കാലത്ത് മുംബയിൽ എത്തിയതതെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്ന അക്കാലത്ത് തന്നെ ചൂഷണം ചെയ്യാൻ ചില ആളുകൾ ശ്രമിച്ചതായും, വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ താൻ ആ ചൂഷണങ്ങളെ എല്ലാം അതിജീവിച്ചുവെന്നും അദ്ദേഹം പറയുന്നു. യൂട്യൂബിലൂടെ ശുഭാംഗർ മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി കിഷന്റെ വെളിപ്പെടുത്തൽ.

“നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, കാണാൻ നന്നായിരിക്കുമ്പോൾ, ആരോഗ്യവാനായിരിക്കുമ്പോൾ, അതേസമയം നിങ്ങളുടെ കൈയിൽ പണം ഇല്ലാതിരിക്കുമ്പോൾ നിങ്ങളെ മുതലെടുക്കാൻ ചില വ്യക്തികൾ ശ്രമിക്കും. സിനിമ മേഖലയിൽ മാത്രമല്ല മറ്റ് പല മേഖലകളിലും ഇത് സംഭവിക്കുന്നുണ്ട്. അവർ അതിന് വേണ്ടി ശ്രമിക്കും. അവർ പ്രതീക്ഷിച്ച പോലെ തന്നെ നടക്കുമെന്ന് കരുതും.” അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ പുരുഷന്മാർ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഹോളിവുഡ് സ്റ്റൈൽ ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ചിത്രവുമായി ടൊവിനോ, ‘ഐഡന്റിറ്റി’ ജനുവരി ആദ്യ വാരം

ചെറുപ്പകാലത്ത് തന്നെ ചൂഷണം ചെയ്യാൻ പലരും ശ്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മെലിഞ്ഞ, നീണ്ട മുടിയുള്ള, കാതിൽ കമ്മലണിഞ്ഞ താൻ ആകർഷണീയനായിരുന്നു. ഇത് പലരിലും അനാവശ്യ ചിന്തകൾ ഉണർത്തിയെന്നും രവി കിഷൻ പറയുന്നു. “വിജയത്തിലേക്ക് കുറുക്ക് വഴികൾ ഒന്നുമില്ല. അത്തരം വഴികൾ സ്വീകരിക്കരുത്. സ്വീകരിച്ചാൽ അത് പിന്നീട് കുറ്റബോധം മാത്രമേ നൽകുകയുള്ളൂ”സിനിമയിൽ അവസരം തേടിയെത്തുന്ന പുതു മുഖങ്ങളോടായി അദ്ദേഹം പറഞ്ഞു.

കുറുക്കു വഴികളിലൂടെ ആരും വലിയ താരമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “നിങ്ങളുടെ സമയം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം. എനിക്ക് വേണ്ടി ഒരിക്കൽ സൂര്യൻ ഉദികുമെന്ന് ഞാൻ സ്വയം പറയുമായിരുന്നു. 90കളിലെ എന്റെ സുഹൃത്തുക്കൾ അക്ഷയ് കുമാറും അജയ് ദേവ്ഗണുമെല്ലാം സൂപ്പർ സ്റ്റാറുകളായി. എന്റെ സമയത്തിന് വേണ്ടി ഞാൻ കാത്തിരുന്നു” എന്നും അദ്ദേഹം പറഞ്ഞു.

2023-ൽ കിരൺ റാവുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ലാപതാ ലേഡീസ്’ ആണ് രവി കിഷന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്ന ഈ ചിത്രത്തിന് സിനിമ പ്രേമികൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ ശ്യാം മനോഹർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.