Sai Kumar: ‘സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ… ആ അടി ചോദിച്ച് വാങ്ങിയത്; സായ് കുമാർ
Actor Sai Kumar About Sethurama Iyer Movie Scenes: സേതുരാമയ്യർ സിബിഐ എന്ന ചിത്രത്തിൻ്റെ മധ്യഭാഗത്താണ് മമ്മൂട്ടിയും സായ്കുമാറും ചേരുന്ന ഈ കിടിലൻ ക്ലൈമാക്സിനോട് ഈ സംഭാഷണം വരുന്നത്. 'സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ' എന്ന് സായ്കുമാറിൻറെ കഥാപാത്രമായ സത്യ ദാസ് പറയുമ്പോൾ, മമ്മൂട്ടി അയാളുടെ ചെകിട്ടത്ത് ആഞ്ഞടിക്കുന്നതാണ് സീൻ. ആ അടി ഞാൻ ചോദിച്ച് വാങ്ങിച്ചതാണ്.. ആ സീനെടുക്കുമ്പോൾ മമ്മൂക്കയോട് പറഞ്ഞു ഒരടി തരാൻ
മലയാള സിനിമയിലെ പ്രഗത്ഭനായ നടന്മാരിൽ ഒരാളാണ് സായ് കുമാർ. രാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലചിത്രമേഖലയിലേക്ക് കടന്നുവന്നതാണ് അദ്ദേഹം. നായകനിൽ നിന്ന് വില്ലൻ വേഷങ്ങളിലേക്ക് മാറിയ സായ് കുമാർ, കുഞ്ഞിക്കൂനൻ, സേതുരാമ്മയ്യർ സിബിഐ തുടങ്ങിയ ചിത്രങ്ങളിലൂടെ തൻ്റെ വില്ലൻ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. എന്നും മലയാളികൾ ഓർത്തുവയ്ക്കുന്ന കഥാപാത്രങ്ങളാണ് ഇവയെല്ലാം.
ചില സിനിമാ ഡയലോഗുകൾ കാലമെത്ര കഴിഞ്ഞാലും അതിൻ്റെ പുതുമ നഷ്ടമാകാതെ നിലനിൽക്കും. പല അഭിനേതാക്കളും പുതു തലമുറകളിൽ ഒരുപക്ഷേ അറിയപ്പെടുന്നത് പോലും ഇത്തരം ഡയലോഗുകളിലൂടെ ആണ്. അത്തരത്തിൽ എണ്ണിയാൽ തീരാത്തത്ര കോമഡിയായാലും, റൊമാൻ്റിക്കായാലും അല്പം വില്ലത്തരം ഉള്ളതായാലും ഏത് തരത്തിലുള്ള ഡയലോഗുകളും മലയാള സിനിമയിലുണ്ട്. പ്രത്യേകിച്ച് പഴയകാല സിനിമകളിൽ. അതിലൊരു ഡയലോഗാണ് സേതുരാമയ്യർ സിബിഐ എന്ന ചിത്രത്തിൽ സായ്കുമാറും മമ്മൂട്ടിയും തമ്മിലുള്ളത്.
ALSO READ: ഇവർക്കൊന്നും കൊടുക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞു, ഇന്നസെന്റ് ചേട്ടനാണ് അന്ന് സഹായിച്ചത്; കൃഷ്ണപ്രഭ
സേതുരാമയ്യർ സിബിഐ എന്ന ചിത്രത്തിൻ്റെ മധ്യഭാഗത്താണ് മമ്മൂട്ടിയും സായ്കുമാറും ചേരുന്ന ഈ കിടിലൻ ഈ സംഭാഷണം വരുന്നത്. ‘സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ’ എന്ന് സായ്കുമാറിൻറെ കഥാപാത്രമായ സത്യ ദാസ് പറയുമ്പോൾ, മമ്മൂട്ടി അയാളുടെ ചെകിട്ടത്ത് ആഞ്ഞടിക്കുന്നതാണ് സീൻ. ഒരുപക്ഷേ ചിത്രം കണ്ടിരിക്കുന്ന ആർക്കും ഒരെണ്ണം കൊടുക്കാൻ തോന്നുന്ന തരത്തിലുള്ള ചേഷ്ടകളും പ്രകടനവുമാണ് സായ്കുമാർ ആ ഷോട്ടിൽ കാഴ്ച്ചവച്ചത്.
ഇന്നും ട്രോൾ വീഡിയോകളിൽ നിറയുന്ന ഈ ഡയലോഗിന് പിന്നിലൊരു കഥയുണ്ടെന്നതാണ് മറ്റൊരു സത്യം. നമ്മൾ പലരും വിചാരിക്കുന്നത്, സ്ക്രിപ്റ്റിലുള്ള ഇരുവരും അഭിനയിച്ചു തകർത്തു എന്നതാണ്. എന്നാൽസ്ക്രിപ്റ്റിൽ ഇല്ലാത്ത സീനും ഡയലോഗുമായിരുന്നു അതെന്നാണ് സായ്കുമാർ തുറന്നുപറയുന്നത്. ബിന്ദുപണിക്കരുടെ മകളും ഷറഫുദ്ദീനും ഒന്നിച്ചെത്തുന്ന മധുവിധുവിൻ്റെ പ്രമോഷൻ പരിപാടിക്കിടെയാണ് അദ്ദോഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
“പോടാ അവിടെന്ന് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
“പോടാ അവിടെന്ന് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ‘അടിയൊന്നും ഇല്ല. സേതുരാമയ്യർ ആരെയും അങ്ങനെ അടിക്കാറില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. ഞാൻ പറഞ്ഞു ഒരടി ഇക്ക. ഇല്ലെന്ന് മമ്മൂക്ക തീർത്ത് പറഞ്ഞു. മധു ചേട്ടനോടും പറഞ്ഞു ഒരടി ആ സീനിൽ വേണമെന്ന്. അടിയാ.. പോടാ എന്നായിരുന്നു അവിടെനിന്നുമുള്ല മറുപടി.
ഞാൻ പറഞ്ഞു വേണ്ടെങ്കിൽ നിങ്ങൾ ആ ഭാഗം വെട്ടിക്കളഞ്ഞോ. അങ്ങനെ എടുത്തതാണ് ആ സീൻ. എന്നാൽ തിയേറ്ററിൽ എത്തിയപ്പോൾ അതിന് വലിയ കയ്യടിയാണ് കിട്ടിയത്. ‘എടാ അന്ന് ഞാൻ പറഞ്ഞിട്ട് എടുത്തില്ലെ സീൻ. എങ്ങനെ ഉണ്ടായിരുന്നെന്ന് മധുചേട്ടൻ ഇപ്പോഴും എന്നോട് ചോദിക്കും. ഞാനൊന്നും മിണ്ടാറില്ല. സ്ക്രിപ്റ്റിലേ ഇല്ലാത്ത കാര്യമായിരുന്നു അത്. പക്ഷേ അദ്ദേഹത്തിൻ്റെ വാക്കുകളെ ഞാൻ തിരുത്തി പറയാൻ പോകാറില്ല. ഞാൻ പറഞ്ഞിട്ടാണ് ശരിക്കും അത് ചെയ്തത്”, എന്നായിരുന്നു സായ്കുമാറിൻറെ വാക്കുകൾ.