Shammy Thilakan: എന്നെ ഇടിച്ചിട്ട് അവനിനി നായകനാകേണ്ട; അങ്ങനെയൊരു വില്ലൻ കഥാപാത്രം ഞാൻ ഇനി ഒരിക്കലും ചെയ്യില്ല; ഷമ്മി തിലകൻ

Shammy Thilakan: ഒരിക്കലും താൻ അങ്ങനെയൊരു വില്ലൻ കഥാപാത്രമായി എത്തില്ലെന്നും. അത് ഒരിക്കലും സംഭവിക്കില്ല എന്നുമാണ് അദ്ദേഹം നൽകിയ മറുപടി...

Shammy Thilakan: എന്നെ ഇടിച്ചിട്ട് അവനിനി നായകനാകേണ്ട; അങ്ങനെയൊരു വില്ലൻ കഥാപാത്രം ഞാൻ ഇനി ഒരിക്കലും ചെയ്യില്ല; ഷമ്മി തിലകൻ

Shammy Thilakan

Published: 

26 Nov 2025 21:41 PM

ഷമ്മി തിലകൻ എന്ന പേര് കേൾക്കുമ്പോൾ മലയാളി മനസ്സിലേക്ക് ഓടിയെത്തുക അനേകം വില്ലൻ കഥാപാത്രങ്ങളാണ്. ആർക്കും വെറുപ്പ് തോന്നത്തക്ക വിധത്തിലുള്ള പല വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. പോസിറ്റീവ് കഥാപാത്രങ്ങൾ ഏറെ ചുരുക്കവും. ഈ അടുത്തകാലത്തായി അല്പം കോമഡി എല്ലാം വരുന്നുണ്ടെങ്കിലും എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് എന്നും കോപവും ധാർഷ്ട്യവും നിറഞ്ഞ പലപ്പോഴും നായകനെക്കാൾ ഒരു പടി മുന്നില്‍ നിൽക്കുന്ന വില്ലനായി കാണാൻ തന്നെയാണ് ഏറെ ഇഷ്ടം. മലയാളികളുടെ അനശ്വര നടനായ തിലകന്റെ മകൻ.

എന്നാൽ അച്ഛന്റെ അഡ്രസ്സിൽ അല്ലാതെ തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയ വ്യക്തിത്വം. അച്ഛനെപ്പോലെ തന്നെ അഭിപ്രായങ്ങൾ വെട്ടി മുറിച്ച് പറയുന്ന പ്രകൃതം. ഇതുകൊണ്ട് എല്ലാം തന്നെ ഷമ്മി തിലകന് അന്നും ഇന്നും ഫാൻസ് ഒട്ടും കുറവില്ല. ഇപ്പോഴിതാ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൽ മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി എത്തിയിരിക്കുകയാണ് ഷമ്മി. ഭാസ്ക്കരൻ മാസ്റ്റർ എന്ന കഥാപാത്രത്തിനും വലിയ സ്വീകാര്യതയും
പിന്തുണയുമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഇതിനിടെ സിനിമ കണ്ട് പുറത്തേക്കിറങ്ങിയ ഷമ്മിയോട് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്. മറ്റൊന്നുമല്ല ഷമ്മിയുടെ മകൻ അഭിമന്യു തിലകന്റെ വില്ലനായി അഭിനയിക്കുമോ എന്നതായിരുന്നു ചോദ്യം. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല എന്നാണ് ഷമ്മി പറഞ്ഞത്. എന്നെ ഇടിച്ചിട്ട് അവൻ അങ്ങനെ നായകൻ ആകേണ്ട എന്നാണ് അദ്ദേഹം നൽകിയ മറുപടി. ഒരിക്കലും താൻ അങ്ങനെയൊരു വില്ലൻ കഥാപാത്രമായി എത്തില്ലെന്നും. അത് ഒരിക്കലും സംഭവിക്കില്ല എന്നുമാണ് അദ്ദേഹം നൽകിയ മറുപടി.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ