AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko’s Father: ഷൈനിന് താങ്ങായ പിതാവ്; മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ

Shine Tom Chacko's Father CP Chacko Demise:അന്യ ഭാഷ ചിത്രങ്ങളിൽ ഷൈനിന് അവസരങ്ങൾ കൈനിറയെ വന്നപ്പോൾ അച്ഛനും മകനും ചേർന്ന് ഒരു നിർമാണക്കമ്പനിയും ആരംഭിച്ചിരുന്നു. ഈ ബാനറിൽ നിരവധി സിനിമകൾ ചെയ്യണമെന്നത് ചാക്കോയുടെ വലിയ ആഗ്രഹമായിരുന്നു. അതും ബാക്കി വച്ചാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിടവാങ്ങൽ.

Shine Tom Chacko’s Father: ഷൈനിന് താങ്ങായ പിതാവ്; മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ
Shine Tom Chacko's Father
sarika-kp
Sarika KP | Published: 06 Jun 2025 10:48 AM

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ മകന് താങ്ങായി നിന്ന പിതാവ്, മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച അച്ഛൻ, അതായിരുന്നു ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ. നീണ്ട വർഷങ്ങളായി ഷൈനിന്റെ പേരിലുണ്ടായിരുന്ന കൊക്കേയ്ൻ കേസ് നടത്താൻ മുൻപിൽ തന്നെ ഉണ്ടായിരുന്നത് ചാക്കോ തന്നെയായിരുന്നു. കേസിന്റെ പലഘട്ടങ്ങളിലും ഷൈനിനൊപ്പം താങ്ങും തണലുമായി ചാക്കോ കൂടെ ഉണ്ടായിരുന്നു.

ചാക്കോ ഷൈനിന് അച്ഛൻ മാത്രമായിരുന്നില്ല, നല്ല സുഹൃത്തും മാനേജറുമായിരുന്നു. അന്യ ഭാഷ ചിത്രങ്ങളിൽ ഷൈനിന് അവസരങ്ങൾ കൈനിറയെ വന്നപ്പോൾ അച്ഛനും മകനും ചേർന്ന് ഒരു നിർമാണക്കമ്പനിയും ആരംഭിച്ചിരുന്നു. ഈ ബാനറിൽ നിരവധി സിനിമകൾ ചെയ്യണമെന്നത് ചാക്കോയുടെ വലിയ ആഗ്രഹമായിരുന്നു. അതും ബാക്കി വച്ചാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിടവാങ്ങൽ.

Also Read:ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു

മകനെ സാ​ധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചാക്കോ നിരന്തരം ശ്രമിച്ചിരുന്നു. അവസാന നിമിഷവും അദ്ദേഹത്തിന്റെ ലക്ഷ്യം അതായിരുന്നു. ഷൈനിന്റെ ചികിത്സയുടെ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോകുന്ന വഴിയായിരുന്നു ഷൈനിനും കുടുംബത്തിനും അപകടം സംഭവിക്കുന്നതും ചാക്കോ മരണമടയുന്നതും. അപക‍ടത്തിൽ ചാക്കോ മരണപ്പെടുകയും ഷൈനിനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു.

ഷൈൻ കുടുംബത്തെ സ്നേഹിക്കുന്നതിൽ എന്നും മുന്നിലാണെന്ന് ചോക്കോ പലപ്പോഴും മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ഷൈനിന്റെ പേരിൽ നടി നൽകിയ പരാതിയിൽ കേസെടുത്തപ്പോഴും ഉറച്ച സ്വരത്തോടെ അദ്ദേഹം പറഞ്ഞതും ഇന്നും പ്രേക്ഷകർ ഓർക്കുന്നു. അദ്ദേഹത്തിന്റെ ഡാഡി ആണെങ്കിലും താൻ ഷൈനിന്റെ മാനേജർ ആണെന്ന് അടുത്തിടെ അഭിമാനത്തോടെ ചാക്കോ പറഞ്ഞിരുന്നു. അതേസമയം കൊക്കെയ്ൻ കേസിൽ പുലർച്ചെ പോലീസ് അറസ്റ്ററ് ചെയ്യുമ്പോൾ സ്റ്റേഷന് താഴെ കണ്ണുനീർ പൊഴിച്ചുനിന്ന ഡാഡിയുടെ മുഖം ഇന്നും ഹൃദയത്തിൽ വേദന ആണെന്ന് അടുത്തിടെ ഷൈൻ പറഞ്ഞിരുന്നു.