AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു

ഷൈനിനും മാതാവിനും പരിക്ക്. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. 

Shine Tom Chacko: ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു
Shine Tom
nithya
Nithya Vinu | Updated On: 06 Jun 2025 09:24 AM

നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചു. ഷൈനിനും മാതാവിനും പരിക്കേറ്റു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.

നടനും സഹോദരനും അച്ഛനും അമ്മയും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം.  മുൻപിൽ പോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് വിവരം. പരിക്കേറ്റവരെ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.