Actor Suriya Diet plan: 50-ലും 25-ന്റെ ചുറുചുറുക്ക്, സിക്‌സ് പാക്ക് രഹസ്യം വെളിപ്പെടുത്തി സൂര്യ

Actor Suriya maintains a strict high-protein food: സിനിമയ്ക്ക് വേണ്ടി ശാരീരിക മാറ്റങ്ങൾ വരുത്തുന്നതിൽ എന്നും മുന്നിലുള്ള താരമാണ് സൂര്യ. കങ്കുവ എന്ന ചിത്രത്തിലെ യുദ്ധരംഗങ്ങൾക്കായി 49-ാം വയസ്സിൽ സിക്‌സ് പാക്ക് നേടിയതിനെക്കുറിച്ച് താരം അടുത്തിടെ മനസ്സ് തുറന്നു. 30 വയസ്സിൽ ശരീരം ശ്രദ്ധിക്കുന്നത് നിരപ്പായ റോഡിലൂടെ ഓടുന്നത് പോലെയാണെങ്കിൽ, 50-നോട് അടുക്കുമ്പോൾ അത് മലകയറുന്നത് പോലെ ദുഷ്കരമാണെന്ന് അദ്ദേഹം പറയുന്നു.

Actor Suriya Diet plan: 50-ലും 25-ന്റെ ചുറുചുറുക്ക്, സിക്‌സ് പാക്ക് രഹസ്യം വെളിപ്പെടുത്തി സൂര്യ

Actor Surya Diet

Published: 

15 May 2026 | 12:06 PM

തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ ഫിറ്റ്‌നെസ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കറുപ്പ് ഷർട്ടും മുണ്ടുമണിഞ്ഞ് തികച്ചും മലയാളി ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. 51-ാം വയസ്സിലേക്ക് കടക്കുന്ന സൂര്യ എങ്ങനെയാണ് ഈ പ്രായത്തിലും ഇത്രയും യൗവനം നിലനിർത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

കങ്കുവയ്ക്കായി നടത്തിയ കഠിന പ്രയത്നം

സിനിമയ്ക്ക് വേണ്ടി ശാരീരിക മാറ്റങ്ങൾ വരുത്തുന്നതിൽ എന്നും മുന്നിലുള്ള താരമാണ് സൂര്യ. കങ്കുവ എന്ന ചിത്രത്തിലെ യുദ്ധരംഗങ്ങൾക്കായി 49-ാം വയസ്സിൽ സിക്‌സ് പാക്ക് നേടിയതിനെക്കുറിച്ച് താരം അടുത്തിടെ മനസ്സ് തുറന്നു. 30 വയസ്സിൽ ശരീരം ശ്രദ്ധിക്കുന്നത് നിരപ്പായ റോഡിലൂടെ ഓടുന്നത് പോലെയാണെങ്കിൽ, 50-നോട് അടുക്കുമ്പോൾ അത് മലകയറുന്നത് പോലെ ദുഷ്കരമാണെന്ന് അദ്ദേഹം പറയുന്നു. 100 ദിവസത്തെ കഠിനമായ കാർഡിയോ വ്യായാമങ്ങളിലൂടെയും കലോറി നിയന്ത്രണത്തിലൂടെയുമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

Also Read – Health Tips: വൈകുന്നേരം 4 മണിക്ക് ശേഷം കാപ്പി കുടിയ്ക്കുന്നത് ശീലമാക്കിയാൽ സംഭവിക്കുന്നത് ഇതാ…

സൂര്യയുടെ ഭക്ഷണശീലങ്ങൾ

കഠിനമായ വ്യായാമത്തിനൊപ്പം കൃത്യമായ ഭക്ഷണക്രമവും സൂര്യ പിന്തുടരുന്നുണ്ട്

  • പ്രഭാതഭക്ഷണം: പ്രോട്ടീൻ ലഭിക്കുന്നതിനായി മുട്ടയുടെ വെള്ളയും പാലും നിർബന്ധം.
  • ഉച്ചഭക്ഷണം: ചിക്കനും ചോറുമാണ് പ്രധാനം. പ്രോട്ടീൻ റിച്ചായ ഭക്ഷണത്തിനാണ് മുൻഗണന.
  • ലഘുഭക്ഷണം: എണ്ണയിൽ വറുത്ത പലഹാരങ്ങൾക്ക് പകരം സീസണൽ പഴങ്ങൾ മാത്രം.
  • ഒഴിവാക്കുന്നത്: ഭക്ഷണത്തിൽ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് പരമാവധി കുറയ്ക്കുന്നു. എണ്ണമയമുള്ള ഭക്ഷണങ്ങളോട് പൂർണ്ണമായും നോ പറയുന്നു.

സ്വയം അച്ചടക്കത്തോടെയുള്ള ജീവിതശൈലിയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് സൂര്യ തെളിയിക്കുന്നു. സൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് കൊച്ചിയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു സൂര്യ ചിത്രം പ്രൊമോഷനായി താരം നേരിട്ട് കേരളത്തിലെത്തുന്നത്. സൂര്യയുടെ ഈ കഠിനമായ ഫിറ്റ്‌നെസ് യാത്രയ്ക്ക് പിന്നിൽ ഭാര്യയും നടിയുമായ ജ്യോതികയുടെ വലിയ പങ്കുണ്ടെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജ്യോതിക സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ജിം വർക്കൗട്ട് വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

English Summary

South Indian superstar Suriya, who recently visited Kerala for the promotion of his film ‘Karuppu’, has amazed fans with his fitness at the age of 50. Suriya shared that achieving six-pack abs at 49 for ‘Kanguva’ was like climbing a mountain. His strict 100-day lifestyle included intense cardio and a protein-rich diet consisting of egg whites, milk, and chicken, while strictly avoiding oil, sugar, and excess salt.

Follow Us
Related Stories
Mouni Roy divorce: നടി മൗനി റോയിയും സൂരജ് നമ്പ്യാരും വേർപിരിയുന്നു; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഔദ്യോഗിക സ്ഥിരീകരണം
Mohanlal wishes VD Satheesan:വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ സാധിക്കട്ടെ; വിഡി സതീശന് ആശംസകളുമായി മോഹൻലാൽ
Esther Anil : അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നാണ്, മോഹൻലാൽ പറഞ്ഞത് കേട്ട് പ്രണവിനോട് സംസാരിച്ച അനുഭവം പങ്കുവെച്ച് താരം
Diya Krishna: വഴിയിൽ ഇരിക്കുന്നവരെയൊന്നും അമ്മേന്ന് വിളിക്കണ്ട കാര്യമില്ല! അശ്വിന്റെ അമ്മയെ ആന്റിന്ന് മാത്രമേ വിളിക്കു; ദിയ കൃഷ്ണ
Rashmika Mandanna: കാട്, മലനിര, വെള്ളച്ചാട്ടം…; രശ്മിക കണ്ട കൊച്ചി നമ്മൾ കണ്ടതല്ല
VD Satheesan: സാധാരണക്കാരനിൽ നിന്ന് കുട്ടി നേതാവിലേക്ക്, പിന്നെ വക്കീലായി… ഇപ്പോൾ മുഖ്യനും, ‘സന്ദേശം’ സ്വാധീനിച്ച വിഡിയുടെ കഥ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്