Tiny Tom: പ്രസിഡന്റ് വെറും സ്റ്റാമ്പ് ” വരവ് ചിലവ് കണക്കുകൾ പറയുന്നില്ല, ഹെഡിനോട് ചോദിച്ചിട്ടും നൽകുന്നില്ല ; ടിനി ടോം

Tiny Tom Slams AMMA:വരവ് കണക്ക് ചിലവുകൾ അറിയുന്നില്ല അക്കൗണ്ട്സിന്റെ ഹെഡ് നടൻ കൈലാഷ് ആണ്. അദ്ദേഹം വരവ് ചെലവ് കണക്ക് ചോദിച്ചിട്ട് പോലും നൽകുന്നില്ല.പ്രസിഡണ്ട് വെറും സ്റ്റാമ്പ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ വരവ് ചെലവ് കണക്കുകൾ അറിയുന്നില്ല......

Tiny Tom: പ്രസിഡന്റ് വെറും സ്റ്റാമ്പ്  വരവ് ചിലവ് കണക്കുകൾ പറയുന്നില്ല, ഹെഡിനോട് ചോദിച്ചിട്ടും നൽകുന്നില്ല ; ടിനി ടോം

Tiny Tom

Published: 

15 May 2026 | 05:45 PM

കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരെ തുറന്നടിച്ച് നടൻ ടിനി ടോം. സംഘടനയ്ക്കുള്ളിൽ ഇപ്പോൾ നടക്കുന്നത് എന്താണെന്ന് വ്യക്തമാകുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അമ്മ സംഘടനയിൽ അധികാര ദുർവിനിയോഗം നടന്നു എന്നാണ് അദ്ദേഹം പറയുന്നത്. അഡ്മിനിസ്ട്രേഷൻ എന്താണെന്ന് പോലും അറിയാത്തവരാണ് ഇത്തരത്തിൽ സംഘടനയെ എത്തിച്ചത്. വരവ് കണക്ക് ചിലവുകൾ അറിയുന്നില്ല അക്കൗണ്ട്സിന്റെ ഹെഡ് നടൻ കൈലാഷ് ആണ്. അദ്ദേഹം വരവ് ചെലവ് കണക്ക് ചോദിച്ചിട്ട് പോലും നൽകുന്നില്ല.പ്രസിഡണ്ട് വെറും സ്റ്റാമ്പ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ വരവ് ചെലവ് കണക്കുകൾ അറിയുന്നില്ല ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഒന്നും അറിഞ്ഞിരുന്നില്ല.

ഒരു ബൾബ് മാറ്റിയാൽ അതും അദ്ദേഹം പറയുമായിരുന്നു. ആദ്യത്തെ ചുവടുകളിൽ പറ്റിയ അബദ്ധങ്ങൾ ആണെന്നും ജനറൽ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ടിനി ടോം തുറന്നടിച്ചു. ഇടവേള ബാബു ആയിരുന്ന സമയത്ത് തയ്യാറാക്കിയ ബൈലോ പ്രകാരം അധികാരം പൂർണമായും ജനറൽ സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന് ആയിരുന്നു. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ആ സമയത്ത് പ്രസിഡന്റുമാരായിരുന്ന മോഹൻലാലിനും ഇന്നസെന്റിനും കാര്യങ്ങളിൽ പൂർണമായി ഇടപെടാൻ സാധിക്കാത്തതുകൊണ്ടാണ് മുഴുവൻ അധികാരവും ഇടവേള ബാബുവിൽ ഒതുങ്ങിയത്. ആ സമയത്ത് ഒരു ബൾബ് മാറ്റിയാൽ പോലും അദ്ദേഹം അത് രേഖപ്പെടുത്തും എന്നാൽ ഇപ്പോൾ അതാണ് ദുരുപയോഗം ചെയ്തത്.

ALSO READ:പ്രസി‍ഡന്റ് ഒന്നും അറിയില്ലെന്ന് പറയരുത്, അമ്മയിൽ നിന്നും അൻസിബ രാജിവെക്കാൻ കാരണമുണ്ട്! ബാബുരാജ്

പ്രസിഡണ്ട് വെറും സ്റ്റാമ്പ് ആണെന്ന് അവർക്ക് തന്നെ വ്യക്തമായി

എല്ലാവരും സ്വന്തം ഇഷ്ടത്തിന് പെരുമാറാൻ തുടങ്ങി അതോടെയാണ് പലരും പ്രതികരിച്ച് തുടങ്ങിയതെന്നും ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത് ആരാണെന്ന് അറിയില്ല താൻ ഹെഡ് ആയിരുന്ന ഹൗസ് കീപ്പിംഗ് സെഷനിലെ എല്ലാവരെയും പിരിച്ചു വിട്ടുവെന്നാണ് അറിയുന്നത് ആരാണ് പിരിച്ചുവിട്ടുന്നത് എന്തിനാണ് പിരിച്ചുവിട്ടത് എന്ന കാര്യവും വ്യക്തമല്ല. സെക്രട്ടറിയും ട്രഷറും അടക്കം ഇന്റർവ്യൂ ചെയ്ത് എടുത്ത സ്റ്റാഫുകൾ ആയിരുന്നു അവർ തന്നെയാണ് പിരിച്ചുവിടുന്ന പരാതി നൽകിയത് എന്നാൽ കാരണം എന്താണെന്ന് ചോദിക്കുമ്പോൾ ആരും മിണ്ടുന്നില്ല. പ്രസിഡണ്ട് വെറും സ്റ്റാമ്പ് ആണെന്ന് അവർക്ക് തന്നെ വ്യക്തമായിട്ടുണ്ട്. അതിനാൽ അടുത്ത ജനറൽബോഡിയിൽ ബൈലോ തിരുത്തപ്പെടണം.

ഇപ്പോൾ യാതൊരുവിധ അറിയിപ്പുകളും ലഭിക്കാതെയായി അതോടെയാണ് ഇത്തരത്തിൽ പ്രതികരണം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു അധികാര ദുർവിനേഹം നടന്നു എന്ന് മനസ്സിലായപ്പോഴാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ട്രഷററോട് ലീവിൽ പോകാൻ പറഞ്ഞതെന്നും ടിനി ടോം പ്രതികരിച്ചു. കൂടാതെ അൻസിബാഹാസന്റെ രാജയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി അത് വ്യക്തമാണ് എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല അമ്മയിലെ വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയോടും സംസാരിച്ചിരുന്നു. അമ്മ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തുടരണം എന്ന് തന്നെയാണ് അദ്ദേഹത്തിന്റെയും പ്രതികരണം അമ്മയെ ആശ്രയിച്ച് ഒരുപാട് ആളുകൾ ജീവിക്കുന്നുണ്ട് എന്നും ടിനി ടോം പറഞ്ഞു.

ENGLISH SUMMARY

Actor Tini Tom slams AMMA organization. He says that it is not clear what is happening within the organization at the moment. He says that there has been abuse of power in the AMMA organization. The organization has been brought to this state by people who do not even know what administration is.

Follow Us
Related Stories
TVK Vijay Astrologer: വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും, തല അജിത്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രി; രഥൻ പൺിറ്റിന്റെ പുതിയ പ്രവചനം തമിഴ്നാടിനെ കുലുക്കുന്നു
Kerala CM VD Satheesan: “സന്ദേശ”ത്തിലെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു; കുറിപ്പുമായി സത്യൻ അന്തിക്കാട്
Daya Sujith: “മെയിൽ ഈഗോ കാണിക്കുന്നവർ കാണിക്കട്ടെ”; ഇതുകേട്ട് ആരും അൺസബ്സ്ക്രൈബ് ചെയ്യരുതെന്ന് ദയ സുജിത്
Actor Suriya Diet plan: 50-ലും 25-ന്റെ ചുറുചുറുക്ക്, സിക്‌സ് പാക്ക് രഹസ്യം വെളിപ്പെടുത്തി സൂര്യ
Mouni Roy divorce: നടി മൗനി റോയിയും സൂരജ് നമ്പ്യാരും വേർപിരിയുന്നു; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഔദ്യോഗിക സ്ഥിരീകരണം
Mohanlal wishes VD Satheesan:വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ സാധിക്കട്ടെ; വിഡി സതീശന് ആശംസകളുമായി മോഹൻലാൽ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്