AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tovino Thomas: ‘ശവമടക്ക് സീൻ ഷൂട്ട് ചെയ്തപ്പോൾ പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി; ആക്ഷൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ടൊവിനോ തോമസ്

Tovino Thomas: ചിത്രത്തിൽ ഒരു 'ശവ'ത്തിൻറെ റോളിൽ ടൊവിനോ ഒരു ക്യാമിയോ റോൾ ചിത്രത്തിൽ ചെയ്തിരുന്നു. പ്രേക്ഷകരിൽ ഏറെ ചിരി ഉണർത്തിയ സന്ദർഭമായിരുന്നു ഇത്. ഇപ്പോഴിതാ എന്തുകൊണ്ട് ഈ വേഷം ചെയ്തുവെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ ടൊവിനോ.

Tovino Thomas: ‘ശവമടക്ക് സീൻ ഷൂട്ട് ചെയ്തപ്പോൾ പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി; ആക്ഷൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ടൊവിനോ തോമസ്
Tovino Thomas
Sarika KP
Sarika KP | Published: 12 May 2025 | 01:48 PM

നിരവധി ആരാധകരുള്ള പ്രിയ താരമാണ് നടൻ ടോവിനോ തോമസ്. ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം വീണ്ടും ഹിറ്റ് ചിത്രമായി എത്താൻ പോകുകയാണ്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ എന്ന സിനിമയാണ് താരത്തിന്റെ പുതിയ ചിത്രം. മെയ് 23 ന് തീയറ്ററിലെത്തുന്ന ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇതിനിടെയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബേസിൽ ജോസ്ഫ് നായകനായി എത്തിയ മരണമാസ് എന്ന ചിത്രത്തിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം ടോവിനോ തോമസാണ് നിർമ്മിച്ചത്.നവഗതനായ ശിവ പ്രസാദ് ഒരുക്കിയ ചിത്രം ഒരു ബ്ലാക്ക് കോമഡി ആയിരുന്നു. ചിത്രത്തിൽ ഒരു ‘ശവ’ത്തിൻറെ റോളിൽ ടൊവിനോ ഒരു ക്യാമിയോ റോൾ ചിത്രത്തിൽ ചെയ്തിരുന്നു. പ്രേക്ഷകരിൽ ഏറെ ചിരി ഉണർത്തിയ സന്ദർഭമായിരുന്നു ഇത്. ഇപ്പോഴിതാ എന്തുകൊണ്ട് ഈ വേഷം ചെയ്തുവെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ ടൊവിനോ. തൻറെ പുതിയ ചിത്രം ‘നരിവേട്ടയുടെ’ പ്രമോഷൻ പരിപാടിക്കിടെയാണ് ടൊവിനോ ഇത് പറഞ്ഞത്.

Also Read:‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്

പ്രേക്ഷകർക്ക് ഹേ എന്ന് തോന്നണമെങ്കിൽ സുപരിചിതനായിട്ടുള്ള ഒരാൾ വേണമെന്നാണ് നടൻ പറയുന്നത്. ഡെഡ് ബോഡിയായിട്ട് വന്നഭിനയിക്കാമോ ഒരു ഷോട്ട് എന്നുപറഞ്ഞ് ആരേയും വിളിക്കാൻ പറ്റില്ലല്ലോ, അപ്പോൾ കമ്പനി ആർട്ടിസ്റ്റ് ആയിട്ട് താൻ തന്നെ ഉണ്ടല്ലോ. അത് ആരോടും ചോദിക്കുകയും പറയുകയും വേണ്ടല്ലോെ എന്നാണ് നടൻ പറയുന്നത്. ശവമടക്കൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മൾ കിടന്ന് ഉറങ്ങി പോകുമെന്നും ആക്ഷൻ പറയുമ്പോൾ ഞെട്ടിയിട്ടുണ്ടെന്നും ടോവിനോ പറയുന്നു.