Unni Mukundan: വിവാദങ്ങൾക്കിടെ ടൊവിനോയുമൊത്തുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

Unni Mukundan and Tovino Thomas's WhatsApp Chat: ഇരുവരും വാട്സാപ്പിൽ ചാറ്റ് ചെയ്ത സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ചാറ്റ് പങ്കുവച്ചത്. ചാറ്റിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കറും ഇരുവരും പരസ്പരം പങ്കുവച്ചിട്ടുണ്ട്.

Unni Mukundan: വിവാദങ്ങൾക്കിടെ ടൊവിനോയുമൊത്തുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

Unni Mukundan With Tovino Thomas

Published: 

28 May 2025 17:07 PM

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചതിന് നടൻ ഉണ്ണി മുകുന്ദൻ തന്നെ ശാരീരികമായി മർദ്ദിച്ചുവെന്ന മുൻ മാനേജർ വിപിൻ കുമാറിന്റെ ആരോപണങ്ങൾ‌ നിലനിൽക്കെ ടൊവിനോയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. ഇരുവരും വാട്സാപ്പിൽ ചാറ്റ് ചെയ്ത സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ചാറ്റ് പങ്കുവച്ചത്. ചാറ്റിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കറും ഇരുവരും പരസ്പരം പങ്കുവച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദനും ടൊവിനോയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇരുവരും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നു എന്നതിനു തെളിവാണ് താരം പുറത്തുവിട്ട ചാറ്റിന്റെ സ്ക്രീൻഷോട്ട് സൂചിപ്പിക്കുന്നത്. ആദ്യം ടൊവിനോ ഒരു ശബ്ദ സന്ദേശം അയച്ചിരിക്കുന്നത് കാണാം. ഇതിനു മറുപടിയായി മമ്മൂട്ടിയുടെ അടുത്തിടെ പുറത്തുവന്ന ‘ബസൂക്ക’യിലെ ഒരു സ്റ്റിക്കർ ഉണ്ണി അയച്ചു. മോഹൻലാലിന്റെ പുഞ്ചിരി തൂകുന്ന ചിത്രം ടൊവിനോ മറുപടിയായി അയച്ചപ്പോൾ മോഹൻലാലിന്റെ തന്നെ ചിത്രമുള്ള ഒരു സ്റ്റിക്കറാണ് ഉണ്ണിയും തിരിച്ചയച്ചത്. മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് ടൊവിനോയും ഉണ്ണിയും. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം മാർക്കോയുടെ റിലീസ് ദിവസത്തെ പരിപാടിയിൽ ടൊവിനോ പങ്കെടുത്തിരുന്നു.

ടൊവിനോയുമൊത്തുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

Also Read:ഉണ്ണി മുകുന്ദന്‍-വിപിന്‍ കുമാര്‍ പ്രശ്‌നം മാര്‍ക്കറ്റിങ് തന്ത്രമോ? വെളിപ്പെടുത്തി ബാദുഷ

ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചെന്ന പരാതിയുമായി വിപിൻ കുമാർ രം​ഗത്ത് എത്തിയത്. പോലീസിൽ നൽ‌കിയ പരാതിയിൽ കാരണമായി പറഞ്ഞത് നരിവേട്ടയെ പ്രശംസിച്ചുകാണ്ട് പോസ്റ്റ് പങ്കുവച്ചത് ചോദ്യം ചെയ്‌തു കൊണ്ട് മർദിച്ചുവെന്നാണ്. സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി ശേഷം നടൻ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ വ്യാജ പരാതി എന്നും തന്നെക്കുറിച്ച് മറ്റുതാരങ്ങളോട് അപവാദപ്രചരണം നടത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് താൻ ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്