AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aaradhya Devi: ‘കാലം മാറുന്നതിന് അനുസരിച്ച് വീക്ഷണങ്ങളും മാറും’; ഗ്ലാമറസ് റോളുകളെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കി നടി ആരാധ്യ ദേവി

Actress Aaradhya Devi Shares Her Views on Glamorous Roles: മുമ്പ് ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് പറഞ്ഞ ആരാധ്യ പുതിയ സിനിമയിൽ ഗ്ലാമറസ് റോളിൽ എത്തുന്നതിൽ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ഇതിൽ പ്രതികരണവുമായി ആരാധ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Aaradhya Devi: ‘കാലം മാറുന്നതിന് അനുസരിച്ച് വീക്ഷണങ്ങളും മാറും’; ഗ്ലാമറസ് റോളുകളെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കി നടി ആരാധ്യ ദേവി
നടി ആരാധ്യ ദേവി (Image Courtesy: Aaradhya Devi Instagram)
Nandha Das
Nandha Das | Updated On: 11 Oct 2024 | 05:49 PM

സാരിയിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ മോഡലാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. പിന്നാലെ, രാംഗോപാൽ വർമയുടെ സംവിധാനത്തിൽ ‘സാരി’ എന്ന ബോളിവുഡ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആരാധ്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. രാംഗോപാൽ വർമയാണ് ശ്രീലക്ഷ്മിക്ക് ആരാധ്യ എന്ന പുതിയ പേര് നൽകിയതും. ചിത്രം ഉടൻ റിലീസാവാൻ ഇരിക്കെയാണ് നടിയുടെ പഴയൊരു അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ആരാധ്യ ദേവി മുമ്പ് നൽകിയൊരു അഭിമുഖത്തിൽ ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ‘സാരി’യിൽ താരം ഗ്ളാമറസ് റോളിലാണ് എത്തുന്നത്. ഇതോടെ, ആരാധ്യയെ വിമർശിച്ചു കൊണ്ട് നിരവധിപേരാണ് പോസ്റ്റുകൾ പങ്കുവെച്ചത്. ഇപ്പോഴിതാ, വിഷയത്തിൽ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാട് മാറിയെന്ന് താരം വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയായിരുന്നു ആരാധ്യയുടെ പ്രതികരണം.

ആരാധ്യയുടെ ഇൻസ്റ്റഗ്രം സ്റ്റോറി
(Image Courtesy: Aaradhya Devi Instagram)

ALSO READ: ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’; മയോനിയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

“ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് പണ്ട് ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ, 22-ാം വയസിൽ എടുത്ത ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ എന്നെ വിലയിരുത്തേണ്ടതില്ല. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങളും മാറുന്നു. കൂടാതെ, ജീവിതാനുഭവനങ്ങൾ നമ്മുടെ കാഴ്ചപ്പാട് മാറ്റുകയും ചെയ്യുന്നു. വ്യക്തികളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള എന്റെ കാഴ്ചപ്പാടുകൾ മാറി.

അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഓർത്ത് ഞാനിന്ന് പശ്ചാത്തപിക്കുന്നില്ല. കാരണം, അന്നത്തെ എന്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നു. ഗ്ലാമർ എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതിന്ന് എന്നെ സംബന്ധിച്ചടുത്തോളം അപകീർത്തികരമായ ഒരു കാര്യമല്ല, പകരം ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാണ് നിർണായകമെന്ന് ഞാൻ കരുതുന്നു. ഗ്ലാമറായ കഥാപാത്രങ്ങൾ ആയാലും അല്ലാത്ത കഥാപാത്രങ്ങളായാലും ചെയ്യാൻ ഞാൻ തയ്യാറാണ്. പശ്ചാത്താപമില്ല, വരാൻ പോകുന്ന പുതിയ കഥാപാത്രങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.” ആരാധ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.