'ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു'; അദിതി റാവു ഹൈദരിയും സിദ്ധാര്‍ഥും വിവാഹിതരായി | Actress Aditi Rao Hydari and Siddharth get married see viral photos Malayalam news - Malayalam Tv9

Aditi Rao marries Siddharth: ‘ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു’; അദിതി റാവു ഹൈദരിയും സിദ്ധാര്‍ഥും വിവാഹിതരായി

Published: 

16 Sep 2024 17:52 PM

Actress Aditi Rao Hydari and Siddharth get married : നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം.

1 / 6നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ വിശേഷങ്ങൾ നടി അദിതി തന്നെയാണ് തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്. (IMAGE: INSTAGRAM)

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ വിശേഷങ്ങൾ നടി അദിതി തന്നെയാണ് തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്. (IMAGE: INSTAGRAM)

2 / 6

'നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്‌നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനില്‍ക്കാന്‍, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാന്‍... അനന്തമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും. ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു.' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.(IMAGE: INSTAGRAM)

3 / 6

ഇതോടെ നിരവധി താരങ്ങളടക്കം ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, അനന്യ പാണ്ഡെ, ആതിയ ഷെട്ടി, അന്ന ബെന്‍, ഭൂമി പട്‌നേക്കര്‍, ശ്രിന്ദ, മനീഷ കൊയ്‌രാള, വേദിക തുടങ്ങിയ താരങ്ങൾ ഇരുവർക്കും ആശംസകൾ‌ അറിയിച്ചിട്ടുണ്ട്. (IMAGE: INSTAGRAM)

4 / 6

'സിദ്ദിനും എച്ച്ആര്‍എച്ചിനും അഭിനന്ദനങ്ങള്‍. മനോഹരമായ ദമ്പതികളുടെ മനോഹരമായ ചിത്രങ്ങള്‍' എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.ഗോള്‍ഡന്‍ നിറത്തിലുള്ള ദാവണിയായിരുന്നു അദിതിയുടെ വിവാഹവേഷം. അധികം ആഭരണങ്ങൾ അണിയാതെ ലളിതമായാണ് അദിതി എത്തിയത്. (IMAGE: INSTAGRAM)

5 / 6

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ ഔട്ട്ഫിറ്റ്.(IMAGE: INSTAGRAM)

6 / 6

ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇതിനു പിന്നാലെ കഴിഞ്ഞ മാർച്ചിൽ പ്രൊപ്പോസല്‍ ചിത്രങ്ങളും അദിതിയും സിദ്ധാര്‍ഥും പങ്കുവെച്ചിരുന്നു.(IMAGE: INSTAGRAM)

Related Photo Gallery
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ