Amala Paul: ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കി; താരസംഘടനയുടെ തലപ്പത്ത് സ്ത്രീകള്‍ വരണം’; അമല പോള്‍

ഡബ്ല്യുസിസി നന്നായി പ്രയത്നിച്ചു. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൂട്ടിച്ചേർത്തു.

Amala Paul: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കി; താരസംഘടനയുടെ തലപ്പത്ത് സ്ത്രീകള്‍ വരണം; അമല പോള്‍
Published: 

31 Aug 2024 | 01:24 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ താരസംഘടനയിൽ വലിയ തരത്തിലുള്ള വിവാദങ്ങളാണ് അരങ്ങേറുന്നത്. ഇതിനു പിന്നാലെയാണ് അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത്. ഇത് പലരിലും അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു. പലരും പ്രതികരണവുമായി രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കിയെന്ന് വെളിപ്പെടുത്തി നടി അമല പോൾ. താരസംഘടനയിൽ ഉൾപ്പെടെ തലപ്പത്ത് സ്ത്രീകൾ വരണമെന്നും എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകൾ വരണമെന്നും താരം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമല. ഡബ്ല്യുസിസി നന്നായി പ്രയത്നിച്ചു. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൂട്ടിച്ചേർത്തു.

അതേസമയം സിനിമ മേഖലയിൽ നിന്ന് കൂടുതൽ ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനു പിന്നാലെ നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മ സംഘടനയിൽ അം​ഗത്വം നൽകണമെങ്കിൽ അഡ്ജസ്റ്റിനു തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇടവേള ബാബുവിനെതിരെ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും.

Also read-Edavela babu and Sudheesh: ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസ്

അതേസമയം മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പൊലീസ് കേസെടുത്തു. സംവിധായകൻ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. മരട് പോലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. പ്രകൃതി വിരുദ്ധ പീഡന കുറ്റവും ഐടി ആക്ടും ചുമത്തിയാണ് രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. നേരത്തെ ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് രഞ്ജിത്തിനെതിരെ പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്