Actress Ananya: സേഫ് ആയിരുന്നു ഞാൻ നിന്റെ കൂടെ! തൃശ്ശൂരിലെ സ്ഫോടനത്തിൽ നീ പോയെന്ന് വിശ്വസിക്കാൻ ആകുന്നില്ല; വികാരനിർഭരമായ കുറിപ്പുമായി അനന്യ

Actress Ananya: കഴിഞ്ഞ 13 വർഷമായി എന്റെ കൂടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് ഉണ്ട്. ഒരു സഹോദര തുല്യനായി വളരെ സേഫ് ആൻഡ് സെക്യുർ ആയി എന്നും ബിജീഷ് കൂടെയുണ്ടായിരുന്നു. തമാശ പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും ഒന്നിച്ച് വർക്ക് ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജീഷ്. വലിയ നഷ്ടമാണ് നീ പോയതിൽ എനിക്ക് ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ തന്നെ എവിടെയോ ഉണ്ട് എന്ന്........

Actress Ananya: സേഫ് ആയിരുന്നു ഞാൻ നിന്റെ കൂടെ! തൃശ്ശൂരിലെ സ്ഫോടനത്തിൽ നീ പോയെന്ന് വിശ്വസിക്കാൻ ആകുന്നില്ല; വികാരനിർഭരമായ കുറിപ്പുമായി അനന്യ

Ananya, Bijeesh, Namitha

Edited By: 

Jenish Thomas | Updated On: 23 Apr 2026 | 04:01 PM

തൃശ്ശൂരിൽ വെടിക്കെട്ട് ശാലയിൽ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇന്ന് കേരളക്കര ഒട്ടാകെ. ജീവിക്കുവാൻ വേണ്ടി ഏറെ കൊതിച്ച് അതിനായി തൊഴിൽ ചെയ്ത ജീവിക്കാൻ ശ്രമിച്ച കുറച്ചു മനുഷ്യരാണ് വെന്തു മരിച്ചത്. ഇപ്പോഴിതാ ആ ദുരന്തത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരനായിരുന്ന വ്യക്തിയുടെ വേർപാടിൽ വികാരനിർഭരമായ കുറുപ്പുമായി എത്തിയിരിക്കുകയാണ് നടി അനന്യ. തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 14 പേരിൽ ഒരാൾ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ആയിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റത് താൻ ബിജീഷിന്റെ വാർത്ത കേട്ടാണ്.

വിശ്വസിക്കാൻ പറ്റാതെ ആകെ സ്തംഭിച്ചു പോയി. തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസമാണ്. കഴിഞ്ഞ 13 വർഷമായി എന്റെ കൂടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് ഉണ്ട്. ഒരു സഹോദര തുല്യനായി വളരെ സേഫ് ആൻഡ് സെക്യുർ ആയി എന്നും ബിജീഷ് കൂടെയുണ്ടായിരുന്നു. തമാശ പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും ഒന്നിച്ച് വർക്ക് ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജീഷ്. വലിയ നഷ്ടമാണ് നീ പോയതിൽ എനിക്ക് ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ തന്നെ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അനന്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അനന്യ പങ്കുവെച്ച കുറിപ്പ്

ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിൻറെ വാർത്ത കേട്ടാണ് . വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എൻറെ കൂടെ എൻറെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി…..വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്……
നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം.

അനന്യയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

 

നിരവധി താരങ്ങളും ആരാധകരുമാണ് മരിച്ച ബിജീഷിന് പ്രണാമം അർപ്പിച്ച് എത്തുന്നത്.15 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. കൂടാതെ നടി നമിത പ്രമോദും ബിജീഷിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. നമിതയുടെയും പ്രിയ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒന്നായിരുന്നു മരിച്ച ബിജീഷ്.തനിക്ക് ഇപ്പോഴും ഇത് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നും. എന്നെ കഴിഞ്ഞ എട്ടുവർഷമായി സംരക്ഷിക്കുന്നു നീ എനിക്ക് ഒപ്പം കരുതലായി ഉണ്ട്. നീ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല എനിക്ക് ഒരു കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. അത്രയ്ക്ക് നിഷ്കളങ്കനും ആയ വ്യക്തിയായിരുന്നു നീ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ എന്നാണ് നമിത കുറിച്ചത്.

നമിത പ്രമോദിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ചികിത്സയിലുള്ള നാലുപേരുടെ നില അതീവ ഗുരുതരമാണ്. നാലു പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാലുലക്ഷം രൂപയുമാണ് നൽകുക. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ ധനസഹായവും. അതേസമയം മരിച്ചവരുടെ അടുത്ത് കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. കൂടാതെ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us
Related Stories
KJ Yesudas: യേശുദാസിന്റെ ആദ്യ പ്രതിഫലത്തിന് പിന്നിലെ കണ്ണീർക്കഥ; അന്ന് അപമാനിച്ചവർക്ക് മുന്നിൽ കാലം കാത്തുവെച്ചത്…
Actor Salim Kumar Demise: മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ
Actor Salim Kumar: മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ
Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ