Reshma Sebastian: ‘ക്യാപ്റ്റൻ അൻഷുമാൻ്റെ ഭാര്യ ഞാനല്ല’; സ്മൃതി സിങ്ങെന്ന് തെറ്റിദ്ധരിച്ച് തൻ്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, പരാതിയുമായി നടിയും മോഡലുമായ രേഷ്മ

Reshma Sebastian: കുറച്ചുദിവസങ്ങളായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമങ്ങളിൽ സെെബർ ആക്രമണം രൂക്ഷമാകുകയാണ്. അതിനിടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ ഡൽഹി പോലീസ് കേസുമെടുത്തിരുന്നു.

Reshma Sebastian: ക്യാപ്റ്റൻ അൻഷുമാൻ്റെ ഭാര്യ ഞാനല്ല; സ്മൃതി സിങ്ങെന്ന് തെറ്റിദ്ധരിച്ച് തൻ്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, പരാതിയുമായി നടിയും മോഡലുമായ രേഷ്മ

Smriti Singh And Reshma Sebastian

Published: 

15 Jul 2024 18:21 PM

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിൻ്റെ (Captain Anshuman Singh’s wife Smriti Singh) ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി നടിയും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ (Reshma Sebastian) രം​ഗത്ത്. തൻ്റെ ചിത്രം ഉപയോ​ഗിച്ച് സ്‌മൃതി സിങ്ങിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രേഷ്മ പറഞ്ഞു. തൻ്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിൻ്റെ പ്രതികരണം.

രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിഷമിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്നതുൾപ്പടെയുള്ള കമന്റുകളാണ് രേഷ്മയുടെ ചിത്രങ്ങൾ ഉപയോ​ഗിച്ചുകൊണ്ട് പ്രചരിക്കുന്നത്. ഇതിനെതിരെയാണ് രേഷ്മ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ALSO READ: ‘അൻഷുമാൻ്റെ ഭാര്യ ഞങ്ങളോടൊപ്പമില്ല’: അവർക്കുള്ള ആനുകൂല്യം തടയാൻ എൻഒകെ നിയമത്തിൽ മാറ്റം വേണമെന്ന് മാതാപിതാക്കൾ

‘ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റഗ്രാം അക്കൗണ്ടോ അല്ല. പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കണം. എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്മൃതി സിങ്ങിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങൾ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇത്തരം പോസ്റ്റുകൾ കണ്ടെത്തുകയാണെങ്കിൽ ദയവായി തങ്ങളെ അറിയിക്കണം’, രേഷ്മ സെബാസ്റ്റ്യൻ കുറിച്ചു.

കുറച്ചുദിവസങ്ങളായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമങ്ങളിൽ സെെബർ ആക്രമണം രൂക്ഷമാകുകയാണ്. അതിനിടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ ഡൽഹി പോലീസ് കേസുമെടുത്തിരുന്നു. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇതിനിടയിലാണ് രേഷ്മയുടെ ചിത്രങ്ങളും സ്മൃതിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. പ്രശസ്ത മോഡൽ കൂടിയായ രേഷ്മ ചാർളി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

2023 ജൂലായ് 19ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തർപ്രദേശിലെ ഭഗൽപുരിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും