Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’

Actress Assault Case:അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ ജീവിതവും പ്രൊഫഷനും വരെ നഷ്ടപ്പെട്ട സ്ത്രീകൾ മലയാള സിനിമയിലുണ്ടെന്നും മിനി നാഷൻ ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Actress Attack Case: മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും

Dileep Manju Warrier

Updated On: 

07 Dec 2025 20:00 PM

കേരളത്തെ പിടിച്ചുലച്ച കേസായിരുന്നു നടിയെ ആക്രമിച്ച സംഭവം. കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടിൽ നടൻ ദിലീപ് അടക്കം പത്തോളം പ്രതികള്‍ അഴിക്കുളളിൽ ആയി. തുടർന്ന് എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അന്തിമ വിധി നാളെ വരുകയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക.

ഇതിൽ ഏവരും ഉറ്റുനോക്കുന്നത് നടൻ ദിലീപിന്‍റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയാണ്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാൽ കേസ് കെട്ടച്ചമച്ചതാണെന്നും തന്നെ കേസിൽ പെടുത്തിയാണെന്നും ദിലീപിന്‍റെ വാദം.

Also Read:‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്

ഇപ്പോഴിതാ കേസിൽ ഏറ്റവു കൂടുതൽ സ​ഹായിച്ചത് മഞ്ജു വാര്യരായിരുന്നുവെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ. മിനി. കേസുമായി ഏറ്റവും കൂടുതൽ തെളിവുകൾ നൽകിയതും മഞ്ജു വാര്യരായിരുന്നുവെന്നും പലതും നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടാണ് മഞ്ജു തെളിവുകൾ നൽകിയതെന്നും മിനി പറയുന്നു. അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ ജീവിതവും പ്രൊഫഷനും വരെ നഷ്ടപ്പെട്ട സ്ത്രീകൾ മലയാള സിനിമയിലുണ്ടെന്നും മിനി നാഷൻ ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഞ്ജു വാര്യർ തെളിവുകൾ തന്നിട്ടുണ്ട് എന്നാൽ അതൊന്നും തനിക്ക് ഇപ്പോൾ പറയാൻ പറ്റില്ലെന്നും എട്ടാം തിയ്യതിക്കുശേഷം അത് പറയുമെന്നും മിനി പറ‍ഞ്ഞു. ഗീതു മോഹൻദാസിനും രമ്യയ്ക്കും എല്ലാം ഈ കേസിന് ഒപ്പം നിന്നതോടെ ലൈഫും പ്രൊഫഷൻ പോയി. ഡബ്ലുസിസി വന്നതോടെ റിമ കല്ലിങ്കൽ, പാർവതി തുടങ്ങി നല്ല കഴിവുള്ള നടിമാർക്കും ചാൻസ് നഷ്ടപ്പെട്ടു. ആകെ പൃഥ്വിരാജ് മാത്രമാണ് ആദ്യം മുതൽ അതിജീവിതയ്ക്കൊപ്പം നിന്നതെന്നും മിനി പറഞ്ഞു.

Related Stories
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം