Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്….

Actress Attack Case Verdict, WCC Facebook Post: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഡബ്ല്യുസിസി പങ്കുവച്ച കുറിപ്പും ചർച്ചയാവുകയാണ്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നതെന്ന് കുറിപ്പിൽ പറയുന്നു.

Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ഡബ്ല്യുസിസിയുടെ പങ്ക്....

WCC Fb Post

Published: 

08 Dec 2025 | 10:52 AM

കേരളത്തെയും മലയാള സിനിമയേയും ഒന്നടങ്കം ഞെട്ടിച്ച ക്രൂരതയിൽ വിധി ഇന്ന്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പേർ പ്രതികളായ കേസിൽ വിധി വരുമ്പോൾ അവസാനിക്കുന്നത് എട്ട് വർഷത്തെ കാത്തിരിപ്പാണ്. പൾസർ സുനിയുടെയും ദിലീപിന്റെയും അറസ്റ്റും ജാമ്യവും വർഷങ്ങളായി തുടർന്ന വാദവിസ്താരങ്ങളുമെല്ലാം കേരളം ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ ഈ കലുഷിതമായ അന്തരീക്ഷം സാക്ഷ്യം വഹിച്ചത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു വനിതാ കൂട്ടായ്മ പിറവിക്കാണ്.

നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഡബ്ല്യുസിസി പങ്കുവച്ച കുറിപ്പും ചർച്ചയാവുകയാണ്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നതെന്നും നടി കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിനും സമാനതകൾ ഇല്ലെന്നുമാണ് ‘അവൾക്കൊപ്പം’ എന്ന ഹാഷ്ടാഗിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

 

അതിജീവിതയുടെ പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്

 

2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ കാറിനുള്ളിൽ പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം നടിക്ക് നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒത്തുകൂടി. അവിടെ വച്ച് ‘ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്’,  എന്ന മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ കേസിന്റ ​ഗതി മാറ്റി.

അതിജീവിതയോടൊപ്പം എന്ന നിലയിൽ സിനിമാ മേഖലയിലെ സ്ത്രീകൾക്കിടയിൽ ഒരു അനൗപചാരിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആയിട്ടാണ് ഡബ്ല്യുസിസി കൂട്ടായ്മ ആരംഭിച്ചത്. പിന്നീട് അതൊരു സംഘടനയായി വളർന്നു.

ALSO READ: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

2017 മെയിൽ പത്തോളം വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിക്കുകയും ചെയ്തു.

2017 നവംബർ 1ന് ‘വിമൻ ഇൻ സിനിമ കളക്ടീവ് ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. നടിമാർ, സംവിധായകർ, എഴുത്തുകാർ, ടെക്നീഷ്യൻസ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ സംഘടയിൽ അംഗങ്ങളായി.

അതിജീവിതയ്ക്ക് പൂർണമായ പിന്തുണ നൽകി. കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ ‘അമ്മ’യുടെ നീക്കത്തെ ശക്തമായി എതിർത്തു.

കൂടാതെ സിനിമാമേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ICC) വേണമെന്ന ആവശ്യം ഉന്നയിച്ചതും ഡബ്ല്യുസിസി ആണ്. ഡബ്ല്യുസിസിയുടെ ഹർജിയെ തുടർന്ന്, 50-ൽ അധികം ജീവനക്കാരുള്ള സിനിമാ നിർമ്മാണ യൂണിറ്റുകളിൽ ഐസിസി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

 

ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

 

Related Stories
Nivin Pauly: ‘അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്’; സർവം മായ അനുഭവം തുറന്നുപറഞ്ഞ് നിവിൻ പോളി
Manichithrathazhu Song: ഗായകർ പാടാൻ മടിക്കുന്ന പാട്ട്, അഡ്വാൻസ് മടക്കിനൽകാനാവാതെ ഒടുവിൽ പൂർത്തിയാക്കിയ ​ഗാനം, പഴന്തമിഴ്പാട്ടിന് ഇങ്ങനെയും ഒരു കഥ
Christina Movie: ക്രിസ്റ്റീനയുടെ വരവ് വെറുതെയല്ല! ദുരൂഹതകൾ നിറഞ്ഞ ത്രില്ലർ മൂഡ് ക്രിസ്റ്റീന തീയേറ്ററുകളിലേക്ക്
Sabarimala Gold Theft: ഒന്ന് കട്ടിളപ്പാളി, മറ്റൊന്ന് ദ്വാരപാലക പാളി; ജയറാമിന്റെ പൂജ വിശദീകരണത്തിൽ ദുരൂഹത
Parvathy Thiruvoth_ Shwetha Menon: ‘അമ്മ’ സംഘടന വേദി പാർവതിരുവോത്ത് ഉപയോഗപ്പെടുത്തി; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ
Shwetha Menon: അമ്മ അധ്യക്ഷപദവിയിൽ എത്ര ദിവസം എന്ന് കണ്ടറിയണം, കൂട്ടത്തിലുള്ളവർ തന്നെ അധിക്ഷേപിച്ചു! ശ്വേത മേനോൻ
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം