Grace Antony: ലളിതം സുന്ദരം; ഗ്രേസ് ആന്റണി വിവാഹിതയായി; വരൻ സംഗീത സംവിധായകൻ?
Actress Grace Antony Ties the Knot: ആളില്ല ആരവം ഇല്ല ബഹളങ്ങളും കാമറകണ്ണുകളുടെ തിളക്കങ്ങളും ഇല്ല. ഞങ്ങൾ അത് നിർവഹിച്ചുവെന്നാണ് പോസ്റ്റ് പങ്കുവച്ച് താരം കുറിച്ചത്.

Actress Grace Antony Wedding
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയാണ് നടി ഗ്രേസ് ആന്റണി. കുമ്പളി നൈറ്റ്സിലൂടെ പ്രിയങ്കരിയായ താരം വിവാഹിതയായി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ വിവാഹിതയായെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ആളില്ല ആരവം ഇല്ല ബഹളങ്ങളും കാമറകണ്ണുകളുടെ തിളക്കങ്ങളും ഇല്ല. ഞങ്ങൾ അത് നിർവഹിച്ചുവെന്നാണ് പോസ്റ്റ് പങ്കുവച്ച് താരം കുറിച്ചത്.
താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ഫോട്ടോയും മാത്രമാണ് ഗ്രേസ് പുറത്തുവിട്ടത്. എന്നാൽ ആരാണ് താരത്തിന്റെ ജീവിത പങ്കാളിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. വരന്റെ മുഖമോ പേരോ നടി റിവീൽ ചെയ്തിട്ടില്ല. ജസ്റ്റ് മാരീഡ‍് എന്ന ഹാഷ്ടാഗോടെയാണ് ഗ്രേസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് നടിക്ക് ആശംസ അറിയിച്ച് രംഗത്ത് എത്തുന്നത്. ഉണ്ണി മുകുന്ദൻ അടക്കം മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം താരത്തിന് ആശംസകൾ നേർന്ന് എത്തി.
ലാവണ്ടർ ഷെയ്ഡിലുള്ള ഒരു സിംപിൾ സാരിയായിരുന്നു ഗ്രേസ് വിവാഹത്തിനു തിരഞ്ഞെടുത്തത്. കഴുത്തിൽ ഡയമണ്ടിന്റെ ചെറിയൊരു പെന്റന്റുള്ള സിംപിൾ ചെയിൻ മാത്രമാണ് ധരിച്ചത്. ലാവണ്ടർ ഷെയ്ഡിലുള്ള കുർത്തയാണ് വരൻ ധരിച്ചത്. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇരുവരും ഇരുവരുടേതും പ്രണയ വിവാഹമാണ്.
കഴിഞ്ഞ ആറ് വർഷത്തിൽ ഏറെയായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി എബി മലയാള സിനിമയുടെ അണിയറയിലുണ്ട്. ‘സെക്കൻഡ് ഇന്നിങ്ങ്‌സ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. ‘സകലകലാശാല’, ‘കടലാസു തോണി’ എന്നിവയാണ് സംഗീതം നിർവഹിച്ച മറ്റ് സിനിമകൾ.