Krishna Prabha: സബ്‌സിഡി വഴി “ഓരോ വീട്ടിൽ ഓരോ ബോട്ട്” : വെള്ളക്കെട്ടിനെതിരെ കൃഷ്ണ പ്രഭ

കൊച്ചിയിലെ ഇത്തരം അവസ്ഥക്ക് കാരണമാണ് ഭരണകർത്താക്കളുടെ പിടിപ്പുകേടാണെന്ന് നേരത്തെ മുതൽ ആക്ഷേപം ഉയർന്നിരുന്നു

Krishna Prabha: സബ്‌സിഡി വഴി ഓരോ വീട്ടിൽ ഓരോ ബോട്ട് : വെള്ളക്കെട്ടിനെതിരെ കൃഷ്ണ പ്രഭ

Krishna Prabha-Facebook Post

Published: 

29 May 2024 | 06:58 PM

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിൽ ഇത്തവണയും അതി രൂക്ഷമായ വെള്ളക്കെട്ടാണ് ആളുകൾക്ക് നേരിടേണ്ടി വന്നത്. ഇടപ്പള്ളിയിലടക്കം വെള്ളം കയറിയത് വലിയ പ്രതിസന്ധിക്ക് കാരണമായി.

കൊച്ചിയിലെ ഇത്തരം അവസ്ഥക്ക് കാരണമാണ് ഭരണകർത്താക്കളുടെ പിടിപ്പുകേടാണെന്ന് നേരത്തെ മുതൽ ആക്ഷേപം ഉയർന്നിരുന്നു. മുൻപ് കൊച്ചി കേന്ദ്രീകരിച്ച് നടന്നിരുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പോലുള്ള പദ്ധതികൾ പിന്നീട് പിന്തുടരാതിരുന്നത് വിമർശനങ്ങൾക്ക് വഴി വെക്കുന്നുണ്ട്.

ഇത്തവണയും വെള്ളത്തിൽ മുങ്ങിയ കൊച്ചിയിലെ അവസ്ഥയിൽ പൊറുതിമുട്ടി അവസ്ഥ പങ്ക് വെച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ കൃഷ്ണ പ്രഭ.

കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണമെന്നും സബ്‌സിഡി വഴി “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി നടപ്പിലാക്കണമെന്നും താരം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കൃഷ്ണ പ്രഭയുടെ പോസ്റ്റിങ്ങനെ

ബഹുമാനപ്പെട്ട അധികാരികളോട്,
കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!
മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്

അതി ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ പെയ്തത്. അഴുക്കു ചാലുകൾ വൃത്തിയാക്കാഞ്ഞതും, ഓടകളിൽ വേസ്റ്റ് അടിഞ്ഞതും വെള്ളക്കെട്ടുകളുടെ നീളം കൂട്ടിയപ്പോൾ പലയിടത്തും വെള്ളം ഒഴുകാൻ സ്ഥലമില്ലാതിരുന്നതും പ്രശ്നം രൂക്ഷമാക്കി

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്