AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kulappulli Leela: കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു

Actress Kulappulli Leela's Mother's Death : അമ്മ കഴിഞ്ഞിട്ടുള്ള തിരക്ക് മാത്രമാണ് തനിക്കെന്നും കുളപ്പുള്ളി ലീല പല അഭിമുഖങ്ങളിലും പങ്ക് വെച്ചിട്ടുണ്ട്. ഭർത്താവും കുട്ടികളും മരിച്ചിട്ടും താനിപ്പോഴും ജീവിക്കുന്നത് അമ്മയ്ക്കായാണെന്നും താരം പറഞ്ഞിരുന്നു

Kulappulli Leela: കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു
കുളപ്പുള്ളി ലീലയും അമ്മ രുഗ്മിണിയും | Screen Grab
Arun Nair
Arun Nair | Updated On: 16 Jul 2024 | 12:49 PM

എറണാകുളം: നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി (97) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.  ഒരായുഷ്കാലം മുഴുവൻ തനിക്കായി മാറ്റിവെച്ച അമ്മയെ തനിക്ക് ജീവനാണെന്നും ലോകത്ത് മറ്റെന്ത് തിരക്കുണ്ടെങ്കിലും അമ്മ കഴിഞ്ഞിട്ട് മാത്രമെ മറ്റെന്തും തനിക്കള്ളുവെന്നും  കുളപ്പുള്ളി ലീല പല അഭിമുഖങ്ങളിലും പങ്ക് വെച്ചിട്ടുണ്ട്.

ഭർത്താവും കുട്ടികളും മരിച്ചിട്ടും താനിപ്പോഴും ജീവിക്കുന്നത് അമ്മയ്ക്കായാണെന്നും കുളപ്പുള്ളി ലീല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. പറവൂർ ചെറിയപിള്ളിയിലേക്ക് മൃതദേഹം എത്തിച്ച ശേഷം ബുധനാഴ്ച ഉച്ചക്ക് 12-നാണ് സംസ്കാരം.

അമ്മയെ പറ്റി കുള്ളപ്പുള്ളി ലീലയുടെ വാക്കുകൾ 

എന്നെ സംബന്ധിച്ച് എൻ്റെ അമ്മയെ ഒരിക്കലും ഞാൻ മറക്കില്ല. എന്ത് തിരക്കായാലും എന്ത് ജോലിയായാലും അമ്മയെ മറന്നുള്ള തിരക്ക് ആർക്കും പാടില്ലെന്നാണ് ഞാൻ പറയുക. ഭഗവാൻ കൃഷ്ണൻ പോലും എനിക്ക് അമ്മ കഴിഞ്ഞിട്ടേയുള്ളു കുള്ളപ്പുള്ളി ലീല പറയുന്നു.

സിനിമയിലും നാടകത്തിലും വന്നപ്പോൾ പലരും എതിർത്തിരുന്നു. അപ്പോഴും അമ്മ തന്നെയാണ് പ്രോത്സാഹനം തന്നിട്ടുള്ളത്. എന്നെ സംബന്ധിച്ച് എനിക്ക് എൻ്റെ അമ്മ അമ്മ തന്നെയാണെന്ന് മാതൃഭൂമി ഗൃഹലക്ഷ്മിക്ക് കൊടുത്ത അഭിമുഖത്തിൽ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ട്.

കൂലിപ്പണി എടുത്താണ് അമ്മ കുളപ്പുള്ളി ലീലയെ വളർത്തിയത്. അമേച്വർ നാടകങ്ങളിലൂടെയായിരുന്നു താരത്തിൻ്റെ സിനിമയിലേക്കുള്ള പ്രവേശനം. ഭർത്താവും മക്കളും മരിച്ചിട്ടും അമ്മ മാത്രമായിരുന്നു കുളപ്പുള്ളി ലീലയ്ക്കൊപ്പമുണ്ടായിരുന്നത്.