Lakshmi Menon: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; നടി ലക്ഷ്മി മേനോനെതിരെ കേസ്

Police To Question Actress Lakshmi Menon: നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പോലീസ്. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിലാണ് നടപടി.

Lakshmi Menon: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; നടി ലക്ഷ്മി മേനോനെതിരെ കേസ്

ലക്ഷ്മി മേനോൻ

Published: 

27 Aug 2025 10:20 AM

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോനെതിരെ കേസ്. സംഭവത്തിൽ തൃപ്പൂണിത്തുറ സ്വദേശിനിയായ നടിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ ബാറിൽ ഉണ്ടായിരുന്ന തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ ഒരു സംഘം ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. മർദ്ദിച്ച സംഘത്തിൽ ലക്ഷ്മി മേനോൻ ഉണ്ടെന്നും പരാതിയിൽ പറയുന്നു.

സംഘത്തിലുണ്ടായിരുന്ന മിഥുൻ, അനീഷ്, സോന മോൾ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ലക്ഷ്മി മേനോൻ സംഘത്തിലുണ്ടായിരുന്നു എന്ന പരാതിയെ തുടർന്ന് നടിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാണ് വിവരം. നടിയെ വൈകാതെ തന്നെ ചോദ്യം ചെയ്യും.

Also Read: Onam TV Premiers: തുടരും, ലിയോ, ജെഎസ്‌കെ; ഓണം കൊഴുപ്പിക്കാൻ സൂപ്പർ ഹിറ്റ് സിനിമകളുമായി ചാനലുകൾ

2011ൽ പുറത്തിറങ്ങിയ രഘുവിൻ്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മേനോൻ സിനിമാഭിനയം ആരംഭിച്ചത്. വിനയനായിരുന്നു സിനിമയുടെ സംവിധാനം. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. സുന്ദരപാണ്ഡ്യൻ, കുംകി, ജിഗർതണ്ട, വേതാളം, റെക്ക തുടങ്ങി തമിഴിലാണ് താരത്തിന് കൂടുതൽ നല്ല സിനിമകൾ ലഭിച്ചത്. ഇക്കൊല്ലം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സബ്ദം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഫിലിം ഫെയർ, സൈമ, തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾ എന്നിവയൊക്കെ നേടിയിട്ടുണ്ട്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ