Malavika Mohanan: “അതിരുകടന്ന് മാധ്യമപ്രവർത്തകൻ, മറുപടിയുമായി മാളവിക”; സോഷ്യൽ മീഡിയയിൽ കയ്യടി നേടി താരം

Malavika Mohanan Criticize Tamil Media: മാസ്റ്റർ എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി എത്തിയ മാളവിക, തമിഴ് സിനിമാ ലോകത്തും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് മാധ്യമപ്രവർത്തകർക്ക് നേരെ പ്രതികരിക്കുന്നതിൻ്റെ വീഡിയോയാണ് വൈറലാകുന്നത്. ഒരു പരിപാടിക്കിടെ മോശം ചോദ്യം ചോദിച്ചതിൻ്റെ പേരിലാണ് ഒരു മാധ്യമപ്രവർത്തകന് മാളവിക ചുട്ട മറുപടി നൽകിയത്. അവരുടെ ചോദ്യത്തിന് നട നൽകിയ മറുപടിക്ക് പിന്നാലെ വലിയ പിന്തുണയാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന് എത്തുന്നത്.

Malavika Mohanan: അതിരുകടന്ന് മാധ്യമപ്രവർത്തകൻ, മറുപടിയുമായി മാളവിക; സോഷ്യൽ മീഡിയയിൽ കയ്യടി നേടി താരം

Malavika Mohanan

Published: 

17 May 2026 | 12:03 PM

മലയാളികൾക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനൻ (Malavika Mohanan). ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് മാളവിക. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് നടി. മാസ്റ്റർ എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി എത്തിയ മാളവിക, തമിഴ് സിനിമാ ലോകത്തും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് മാധ്യമപ്രവർത്തകർക്ക് നേരെ പ്രതികരിക്കുന്നതിൻ്റെ വീഡിയോയാണ് വൈറലാകുന്നത്. ഒരു പരിപാടിക്കിടെ മോശം ചോദ്യം ചോദിച്ചതിൻ്റെ പേരിലാണ് ഒരു മാധ്യമപ്രവർത്തകന് മാളവിക ചുട്ട മറുപടി നൽകിയത്. അവരുടെ ചോദ്യത്തിന് നട നൽകിയ മറുപടിക്ക് പിന്നാലെ വലിയ പിന്തുണയാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന് എത്തുന്നത്.

‘വിജയ് സാർ പോകുന്നിടത്തെല്ലാം തൃഷയും പോകുന്നുണ്ട്. അതുപോലെ പോകാൻ നിങ്ങൾക്കും ഐഡിയ ഉണ്ടോ?’ എന്നായിരുന്നു തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇത് മാളവികയ്ക്ക് തീരെ ഇഷ്ടമായില്ലെന്നത് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമായി മനസിലാക്കാനാകും. ‘ഇതെന്ത് ചോദ്യമാണ് എന്നാണ്’ പുച്ഛത്തോടെ മാളവിക മാധ്യമ പ്രവർത്തകനോട് തിരിച്ച് ചോദിക്കുന്നത്. പിന്നാലെ ഒപ്പമുള്ളവരും മാധ്യമപ്രവർത്തകന് നേരെ തിരിയുകയായിരുന്നു. ഈ പരിപാടിയും ഈ ചോദ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അവർ ഇയാളോട് ചോദിച്ചത്.

Also Read: “വിവാഹമോചനം നേടുന്നത് വരെ അഭിനയിക്കില്ല!”; സിനിമാ ലോകത്തെ ഞെട്ടിച്ച് ജയം രവി

മാളവികയുടെ ചോദ്യത്തിന് പിന്നാലെയും മാധ്യമപ്രവർത്തകൻ ‘വിജയ് സാറോട് ട്രാവൽ പട്രതിക്ക് ഐഡിയ ഇറിക്ക’, എന്ന് വീണ്ടും ചോദിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീടുള്ള ചോദ്യങ്ങളിൽ നിന്ന് മാളവിക ഒഴിഞ്ഞ് മാറുകയായിരുന്നു. പക്ഷേ സംഭവത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ചുകൊണ്ട് മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു.

മാളവികയുടെ വാക്കുകൾ ഇങ്ങനെ

“ഞാൻ ഇന്നലെ ഒരു പരിപാടിക്ക് പോയിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ മാധ്യമപ്രവർത്തകരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. പക്ഷേ, അവരിൽ ചിലർ തികച്ചും അനാവശ്യവും സെൻസേഷണൽ ആയതും വളരെ വെറുപ്പുളവാക്കുന്നതുമായ ചില ചോദ്യങ്ങൾ നിരന്തരം ചോദിച്ചു പിന്നാലെ കൂടിയിരിക്കുകയാണഅ. കഴിഞ്ഞ ഏഴ് വർഷമായി എനിക്ക് അറിയാവുന്ന ആളാണ് ദളപതി വിജയ്. അങ്ങേയറ്റം ഞാൻ ബഹുമാനിക്കുന്ന ഒരു വ്യക്തി. അദ്ദേഹത്തിന്റെ ഈ യാത്ര നോക്കിക്കണ്ടത് അവിശ്വസനീയമായ ഒന്നായിരുന്നു. ഭാവിയിൽ മാന്യവും പരിഗണനയും നിലനിർത്താൻ മാധ്യമങ്ങൾ ശ്രമിക്കണം. അത് ഞാൻ അഭിനന്ദിക്കുകയും ചെയ്യും”, എന്നായിരുന്നു മാളവിക മോഹനന്റെ വാക്കുകൾ.

സംഭവം വൈറലായതോടെ ആർജെ ബാലാജിയും മാധ്യമപ്രവർത്തകർക്കെതിരെ രം​ഗത്തെത്തി. “മാധ്യമങ്ങൾ എപ്പോഴും അന്തസ്സും ബഹുമാനവും ഉയർത്തിപ്പിടിക്കേണ്ടവരായിരിക്കണം. പ്രത്യേകിച്ചും വ്യക്തിബന്ധങ്ങളുടെയും അവയുടെ അതിരുകളുടേയും കാര്യത്തിൽ”, എന്നായിരുന്നു അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. മാളവികയോടെ മാധ്യമപ്രവർത്തകൻ ചോദിക്കുന്നതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒപ്പം ഇയാൾക്ക് നേരെ വലിയ രീതിയിൽ വിമർശനവും വരുന്നുണ്ട്.

മാളവികയുടെ എക്സിലെ പോസ്റ്റ്

English Summary:

Actor Malavika Mohanan faced an uncomfortable question about Vijay On a event. Actress gave a prompt response, questioning the reporter for asking such a question in the first place. After her response started to gain social media attention, the actor has now clarified her stance on her X account.

 

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി