Ramya Nambeeshan: ‘അത്തരമൊരു സാഹചര്യം വന്നപ്പോൾ സഹായിക്കാൻ ആരുമുണ്ടാകില്ലെന്ന് മനസിലായി, അതിജീവിച്ചല്ലേ പറ്റൂ’; രമ്യ നമ്പീശൻ
Ramya Nambeesan on Facing Struggles Alone: ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്ന് രമ്യ നമ്പീശൻ പറയുന്നു. ജീവിതത്തിൽ ചില സാഹചര്യങ്ങൾ നേരിടേണ്ടി വന്നപ്പോൾ തന്നെ സഹായിക്കാൻ ആരുമില്ലെന്ന തിരിച്ചറിവുണ്ടായെന്നും നടി പറയുന്നു.

രമ്യ നമ്പീശൻ
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടി രമ്യ നമ്പീശൻ. കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടക്കുമ്പോഴാണ് ഒരാൾ അതിജീവിക്കാൻ പഠിക്കുന്നതെന്ന് നടി പറയുന്നു. ജീവിതത്തിൽ ചില സാഹചര്യങ്ങൾ നേരിടേണ്ടി വന്നപ്പോൾ തന്നെ സഹായിക്കാൻ ആരുമില്ലെന്ന തിരിച്ചറിവുണ്ടായെന്നും രമ്യ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്ന് രമ്യ നമ്പീശൻ പറയുന്നു. അടുത്തത് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്ന് പോയിട്ടുണ്ട്. എല്ലാവർക്കും ഒരു കംഫർട്ട് സോൺ ഉണ്ടാകും. അതിനുള്ളിൽ തന്നെ നിൽക്കാൻ ആണ് പലരും ആർഗ്രഹിക്കുന്നത്. എന്നാൽ, അതിൽ നിന്നും പുറത്തുവരുമ്പോഴാണ് ശരിക്കും നമ്മൾ അതിജീവിക്കാൻ പടിക്കുന്നതെന്നും രമ്യ കൂട്ടിച്ചേർത്തു.
“അത്തരം ഒരു സാഹചര്യം വന്നപ്പോൾ എനിക്ക് വേണ്ടി ഞാൻ തന്നെ എന്തെങ്കിലും ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ പാട്ടുകയുള്ളൂവെന്ന് മനസിലായി. സഹായിക്കാനോ എന്തെങ്കിലും ചെയ്ത് തരാനോ ആരുമില്ലെന്ന് തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും അതിജീവിച്ചല്ലേ പറ്റുള്ളൂ. ഇതോടെയാണ് സ്റ്റേജ് ഷോകൾ സജീവമായി ചെയ്യാൻ തുണ്ടാകിയത്.
നല്ല രീതിയിലുള്ള പ്രതികരണം പലയിടത്തുനിന്നായി വരൻ തുടങ്ങിയതോടെ നിരവധി വേദികൾ ലഭിച്ചു. നിലവിൽ തമിഴ് സിനിമകളിലും വെബ്സീരിസുകളിലും അവസരങ്ങൾ ലഭിക്കുന്നുണ്ട്. സമുദ്രക്കനി സാറിന്റെ ‘ബെയ്ല’ എന്ന സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. കൂടാതെ, ഹോട്ട് സ്റ്റാറിന് വേണ്ടി ഒരു തമിഴ് വെബ് സീരിസും ചെയ്യുന്നുണ്ട്.
എന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കണം എന്ന ആഗ്രഹത്തിലാണ് ഞാൻ ഒരു ലൈവ് ബാൻഡ് തുടങ്ങുന്നത്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജീവിതത്തിന്റെ താളം തീയയെന്ന വരും. അപ്പോഴാണ് നമ്മളെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് നാം സ്വയം ചിന്തിക്കേണ്ടതും അന്വേഷിക്കേണ്ടതും. ആ അന്വേഷണത്തിൽ നിന്നും നമുക്ക് മുന്നോട്ട് പോകാനുള്ള ഒരു പാത തുറന്നുകിട്ടും. പ്രതിസന്ധി വന്നപ്പോൾ ഞാനും ഒരു പുതിയ ഇടം കണ്ടെത്തി” രമ്യ നമ്പീശൻ പറഞ്ഞു.