5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: ‘ഡബ്ല്യൂസിസിയുടെ പരിശ്രമം പാഴായില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി സാമന്ത

Samantha On Hema Committee Report: അടിസ്ഥാനപരമായി ഏവർക്കും ലഭിക്കേണ്ട ഒന്നാണ് സുരക്ഷിതമായൊരു തൊഴിലിടം എന്നത്. പക്ഷേ അതിന് വേണ്ടി പോരാടേണ്ടി വരുന്നു.

Hema Committee Report: ‘ഡബ്ല്യൂസിസിയുടെ പരിശ്രമം പാഴായില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി സാമന്ത
Follow Us
nandha-das
Nandha Das | Published: 29 Aug 2024 16:26 PM

നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അഭിപ്രായങ്ങളുമായി രംഗത്ത് വന്നത്. മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ മാത്രമല്ല മറ്റ് തെന്നിന്ത്യൻ താരങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, നടി സാമന്തയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വിമൺ ഇൻ സിനിമ കളക്റ്റീവിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കൊണ്ടുള്ളൊരു കുറിപ്പാണ് നടി സാമന്ത തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതോടൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ഉണ്ടായ സംഭവങ്ങൾ കൂടെ പങ്കുവെച്ചു.

“കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ പിന്തുടർന്ന് വരുന്ന ആളാണ് ഞാൻ. അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും പുറത്ത് വരുന്നത് കാണുമ്പോൾ ഡബ്ല്യുസിസിയോട് ആദരവ് തോന്നുകയാണ്. അടിസ്ഥാനപരമായി ഏവർക്കും ലഭിക്കേണ്ട ഒന്നാണ് സുരക്ഷിതമായൊരു തൊഴിലിടം എന്നത്. പക്ഷേ അതിന് വേണ്ടി പോരാടേണ്ടി വരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങൾ ഒന്നും പാഴായില്ല. മികച്ചൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാർക്കും സഹോദരിമാർക്കും ഒരുപാട് സ്നേഹവും ആധാരവും”, എന്നാണ് സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

 

ALSO READ: ‘ഇതൊന്നും മറ്റു ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല; കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു’; ചിന്മയി ശ്രീപദ

കഴിഞ്ഞ ദിവസമാണ് പിന്നണി ഗായിക ചിന്മയി ശ്രീപദ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ചത്. ‘ഡബ്ല്യുസിസി അം​ഗങ്ങൾ തന്റെ ​ഹീറോകൾ ആണ്, ഇത്തരം പിന്തുണ ലഭിക്കാൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ച് പോകുന്നു’ എന്നാണ് ചിന്മയി പറഞ്ഞത്. ‘കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങൾ എല്ലായിടത്തുമുണ്ടെന്ന്’ പറഞ്ഞുകൊണ്ട് നടി ഖുശ്‌ബുവും രംഗത്ത് വന്നിരുന്നു. കൂടാതെ നടന്മാരായ വിശാൽ, നാനി തുടങ്ങിയവരും ഈ വിഷയത്തത്തിൽ പ്രതികരിച്ചിരുന്നു.

Latest News