5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayand Landslide: ഫോക്കസ് പുള്ളർ ഷിജു എന്ന് എഴുതിയാൽ എന്താണ് കുഴപ്പം; വ്യാജ വാർത്തയ്ക്കെതിരെ സീമാ ജി നായർ

Wayanad Landslide Updates in Malayalam: വയനാട് ദുരന്തവും ,മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുതെന്നും  .ഇത്രയും ആർട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തുള്ള തമ്പ്നെയിലുകൾ നിരവധി പേർക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും സീമാ ജി നായർ പോസ്റ്റിൽ പറയുന്നു.

Wayand Landslide: ഫോക്കസ് പുള്ളർ ഷിജു എന്ന് എഴുതിയാൽ എന്താണ് കുഴപ്പം; വ്യാജ വാർത്തയ്ക്കെതിരെ സീമാ ജി നായർ
സീമാ ജി നായർ, മരിച്ച ഷിജു | Credits: Facebook
arun-nair
Arun Nair | Published: 01 Aug 2024 11:24 AM

തിരുവനന്തപുരം: കേരളത്തെ ഒന്നാകെ ഞെട്ടിച്ച വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി പേർക്കാണ് ദുരന്തത്തിൽ തങ്ങളുടെ ജീവൻ നഷ്ടമായത്. ഇതിനിടയിൽ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. അത്തരമൊരു വ്യാജവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് നടി സീമാ ജി നായർ. ദുരന്തത്തിൽ മരിച്ച ഫോക്കസ് പുള്ളർ (ക്യാമറ) ഷിജുവിൻ്റെ മരണവുമായി പ്രചരിക്കുന്ന വാർത്ത. ചില യൂട്യൂബ് ചാനലുകൾ ഇത് സീരിയൽ താരം മരിച്ചെന്ന വിധത്തിലാണ് പ്രചരപ്പിച്ചിരുന്നത് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുകയാണ് സീമ ജി നായർ. വയനാട് ദുരന്തവും ,മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുതെന്നും  .ഇത്രയും ആർട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തുള്ള തമ്പ്നെയിലുകൾ നിരവധി പേർക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും സീമാ ജി നായർ പോസ്റ്റിൽ പറയുന്നു.

ALSO READ: വയനാട് മണ്ണിടിച്ചിലിൽ ആകെ മരണം 270; കനത്ത മഴയിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

താരം പങ്ക് വെച്ച് ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത് ..ഇത്രയും ആർട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ടു ഇതുമാതിരി ഹെഡിങ് കൊടുക്കുമ്പോൾ എത്രയോ പേർക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നത് ..ഫോക്കസ് പുള്ളർ ഷിജു എന്ന് എഴുതിയാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം ..വയനാട് ദുരന്തവും ,മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുത് ..ഞാൻ തന്നെ ഇത് കണ്ടു ഞെട്ടി പോയി ..അങ്ങനെയാണ് ഇത് വായിച്ചത് ..കഷ്ട്ടം സീരിയൽ താരത്തിന് ദാരുണാന്ത്യം എന്ന് ..ദയവു ചെയ്ത്കാശുണ്ടാക്കാനായി ഇതുപോലുള്ള വാർത്തകൾ പടച്ചു വിടരുത്.

മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിലാണ് ഫെഫ്ക MDTV അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിൻ്റെ ദാരുണാന്ത്യം. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം രക്ഷാ പ്രവർത്തകർ കണ്ടെടുത്തിരുന്നു. ഷിജുവിന്റെ ജേഷ്ഠനും മകളും ചികിത്സയിലാണ് . ഷിജുവിന്റെ അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ് . സമീപവാസിയും ക്യാമറ അസ്സിസ്റ്റന്റുമായിരുന്ന പ്രണവ് പരിക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

സൂര്യ ഡിജിറ്റൽ വിഷൻ ക്യാമറ അസിസ്റ്റന്റായിരുന്ന ഷിജു മാളികപ്പുറം , അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട് .