Sheelu Abraham: അത് ഞാൻ വിട്ടു! സിനിമയിൽ ഇനി ആഗ്രഹങ്ങൾ ഒന്നുമില്ല; ഷീലു എബ്രഹാം
Actress Sheelu Abraham: തന്റെ സിനിമ ജീവിതത്തിൽ കുറിച്ചും മറ്റും സംസാരിക്കുകയാണ് ആനീസ് കിച്ചണിൽ താരം. ഇനി എന്ത് തരത്തിലുള്ള കഥാപാത്രമാണ് ചെയ്യാൻ ഷീലുവിന് ഇഷ്ടം എന്ന ആനിയുടെ ചോദ്യത്തിന് താൻ അത് വിട്ടു എന്നാണ് ഷീലു മറുപടി നൽകുന്നത്. അഭിനയം ഉപേക്ഷിച്ചു എന്ന തരത്തിൽ ഷീലു എബ്രഹാം മറുപടി നൽകിയപ്പോൾ ആനി ഒന്ന് ഞെട്ടി..........

Sheelu Abraham
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പേർക്കിടയിൽ സ്വീകാര്യയായ നടിയാണ് എബ്രഹാം. തനത് അഭിനയിച്ച ശൈലിയും രൂപഭംഗിയും ആണ് അവരെ എന്നും മറ്റ് അഭിനയത്രികളിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ സിനിമ നിർമാണത്തിലും സജീവമാണ് ഷീലു. 2013ൽ റിലീസ് ചെയ്തവീപ്പിങ് ബോയ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. ആ ചിത്രത്തിൽ അത്ര ശ്രദ്ധ നേടിയെങ്കിലും പിന്നീട് മമ്മൂട്ടി നായകനായ പുത്തൻ പണം, മംഗ്ലീഷ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. കൂടാതെ മോഹൻലാൽ നായകനായ കനൽ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രവുമായി തന്നെയാണ് ഷീലു എത്തിയത്.
കൂടാതെ ഷീ ടാക്സി’, ‘സോളോ’, ‘പട്ടാഭിരാമൻ’, ‘നാലാം മുറ’ തുടങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങളുമായി താരമെത്തി. ഒരു അഭിനയത്രി എന്ന നിലയിൽ ഷീലു എബ്രഹാമിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ആടുപുലിയാട്ടം എന്ന ജയറാം സിനിമയിലേത്. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് ഷീലു എബ്രഹാം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്.
ഇപ്പോൾ ഇതാ തന്റെ സിനിമ ജീവിതത്തിൽ കുറിച്ചും മറ്റും സംസാരിക്കുകയാണ് ആനീസ് കിച്ചണിൽ താരം. ഇനി എന്ത് തരത്തിലുള്ള കഥാപാത്രമാണ് ചെയ്യാൻ ഷീലുവിന് ഇഷ്ടം എന്ന ആനിയുടെ ചോദ്യത്തിന് താൻ അത് വിട്ടു എന്നാണ് ഷീലു മറുപടി നൽകുന്നത്. അഭിനയം ഉപേക്ഷിച്ചു എന്ന തരത്തിൽ ഷീലു എബ്രഹാം മറുപടി നൽകിയപ്പോൾ ആനി ഒന്ന് ഞെട്ടി കൊണ്ട് അയ്യോ അതെന്തു പറ്റി എന്ന് ചോദിക്കുമ്പോൾ അങ്ങനെയല്ല ഞാൻ സിനിമയെ അറിഞ്ഞു കഴിഞ്ഞല്ലോ എന്നാണ് ഷീലു എബ്രഹാം മറുപടി നൽകിയത്. സിനിമയിലേക്ക് വരുന്നതിനു മുൻപ് അതിനോട് ഒരു ആകാംക്ഷയുണ്ടായിരുന്നു തന്റെ ഒരു ഫോട്ടോ ഒരു പോസ്റ്ററിൽ അടിച്ചു വരുന്നത് വരെ തനിക്ക് വളരെ ആകാംക്ഷ ഉള്ള കാര്യമായിരുന്നു ഇപ്പോൾ അതെല്ലാം സാധിച്ചു നിരവധി നല്ല നായകന്മാരോടൊപ്പം അഭിനേതാക്കളോടൊപ്പം താൻ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു.
ഞങ്ങൾ തന്നെ പൈസ കൊടുക്കണ്ടേ?
പിന്നെ ഒരു തോന്നലായി ഇത് ഇത്രയേ ഉള്ളൂ എന്നത് മറ്റൊരു പ്രധാന കാരണം അവർ പറഞ്ഞത് ഞങ്ങൾ തന്നെ പൈസ കൊടുക്കണ്ടേ എന്നാണ്. തന്റെ ഭർത്താവായ അൽവിൻ ആന്റണിയുടെ അബം മൂവീസിന്റെ നിർമ്മാണത്തിൽ വരുന്ന സിനിമകളിലാണ് അധികവും ഷീലു അഭിനയിച്ചിട്ടുള്ളത്. പുറത്തുനിന്നും തന്നെ ആളുകൾ അഭിനയിക്കാൻ വിളിക്കുന്നത് കുറവാണ് എന്നാണ് അവർ പറയുന്നത്. അപ്പോൾ പിന്നെ അതിന് നിൽക്കാത്തതാണ് നല്ലത് പുറത്തുനിന്ന് ഒട്ടും വരുന്നില്ല എന്നല്ല ഈ അടുത്ത് തനിക്ക് രണ്ട് അവസരങ്ങളൊക്കെ വന്നിരുന്നു എന്നാൽ ഞാൻ ചെയ്തു വെച്ച കുറെ കഥാപാത്രങ്ങളുണ്ടല്ലോ എനിക്ക് സംതൃപ്തി നൽകുന്ന കഥാപാത്രങ്ങൾ അതിൽ നിന്നും മാറി ഇനി ഒരു കഥാപാത്രം ചെയ്യാനായിട്ട് തനിക്ക് തോന്നുന്നില്ല.
അതിനാൽ താൽക്കാലികമായി എല്ലാം നിർത്തിവച്ചു എന്നാണ് ഷീലു എബ്രഹാം ആനീസ് കിച്ചണിൽ തുറന്നുപറഞ്ഞത്. അതേസമയം സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും സജീവമായ ഷീലു എബ്രഹാം തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാറില്ല. സിനിമയിൽ എത്തുന്നതിനു മുമ്പ് ഷീലു നേഴ്സ് ആയിട്ടാണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഭർത്താവായ ആൽവിൻ ജോണും ആയി പ്രണയത്തിലായി വിവാഹത്തിൽ എത്തുകയായിരുന്നു.
ENGLISH SUMMARY
Actress sheelum abraham says she lost love in acting in movies. she already knew about cinema. Before coming to cinema, she was curious about it. She was very curious about it until her photo was put on a poster. Now all that has been achieved. She has acted in films with many good heroes and actors.