Sneha Sreekumar: വിവാദങ്ങൾക്കിടെ ഭർത്താവിനെ ചേർത്തുപിടിച്ച് സ്നേഹ; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
Actress Sneha Sreekumar On Husband SP Sreekumar: കേസ് വലിയ രീതിയിൽ വിവാദവും ചർച്ചയുമാകുന്നതിനിടെയിൽ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

Sp Sreekumar, Sneham Sreekumar
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് എസ്.പി ശ്രീകുമാറിനും ബിജു സോപാനത്തിനവും . എന്നാൽ കഴിഞ്ഞ ദിവസം ഇരുവർക്കുമെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടൻമാർക്കെതിരെ കൊച്ചി പോലീസ് കേസെടുത്തത്. തങ്ങളുടെ ഏറെ പ്രിയപ്പെട്ട താരങ്ങൾക്കെതിരെ ഇത്തരമൊരു വാർത്ത ഉയർന്നതിന്റെ ഞെട്ടലിലാണ് ആരാധകർ.
ഇതിനു പ്രധാന കാരണം താരങ്ങൾ എന്നതിലുപരി ഇവരെല്ലാം കുടുംബാംഗങ്ങളെപ്പോലെ കണ്ട് സ്നേഹിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. കേസ് നിലവിൽ തൃക്കാക്കര പോലീസിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയൽ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് വിവരം. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ നടി മൊഴി നൽകിയിരുന്നു.
Also Read: ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതി; ഉപ്പും മുളകും താരങ്ങൾക്കെതിരെ കേസ്
സീരിയൽ രംഗത്ത് എസ്.പി ശ്രീകുമാറിനെതിരെയും ബിജു സോപാനത്തിനെതിരെയും ഉയർന്ന ആരോപണങ്ങൾ തുടക്കത്തിൽ വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത് വാർത്തയായി എങ്കിലും എസ്.പി ശ്രീകുമാറോ ബിജു സോപാനമോ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഉപ്പും മുളകിന്റെ മൂന്നാം സീസണിൽ ഇരുവരും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ ജനപ്രീതിയുള്ള പരിപാടിയാണ് ഉപ്പും മുളകും. ബാലുവെന്ന കഥാപാത്രമായാണ് ബിജു സോപാനം സീരീയലിൽ അവതരിപ്പിക്കുന്നത്.നടി നിഷ സാരംഗിന്റെ ഭർത്താവാണ് ഉപ്പും മുളകിൽ ബിജു സോപാന. എസ്.പി ശ്രീകുമാർ കുട്ടൻ മാമൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കേസ് വലിയ രീതിയിൽ വിവാദവും ചർച്ചയുമാകുന്നതിനിടെയിൽ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. ശ്രീകുമാറിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന ചിത്രമാണ് സ്നേഹ പങ്കിട്ടത്.
ചിത്രത്തിന് ക്യാപ്ഷനായി ഞങ്ങൾ എന്നാണ് സ്നേഹ നൽകിയത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു. കെട്ട്യോൻ പെട്ടുവല്ലേ..?കാര്യങ്ങൾ അറിയാൻ ഇട്ട പോസ്റ്റാണോ? എന്നാണ് ഒരാൾ ചോദിച്ചത്. യുഎസിൽ ആണൊന്ന് കാണിക്കാൻ ഇട്ടതാണോ. അവിടെ പോകുന്നതിന് മുമ്പായിരിക്കും ഇവൻ ഇങ്ങനെ ചെയ്തത് അല്ലേ എന്നിങ്ങനെ സർക്കാസം കലർത്തിയുള്ള കമന്റുകളുമുണ്ട്.ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്റെ മനോവീര്യത്തെ തകർക്കാൻ ഒപ്പമുള്ളവർ ഒരു പീഡന പരാതി നൽകിയാൽ മതി, ഇതാവണം ഭാര്യ പ്രൗഡ് ഓഫ് യു എന്നിങ്ങനെ അനുകൂലിച്ചും കമന്റുകൾ വന്നിട്ടുണ്ട്.