Actress Sona Nair: ഞാനും ഭർത്താവും തമ്മിൽ പ്രണയമല്ല! ബന്ധങ്ങളെ കുറിച്ച് നടി സോനാ നായർ

Actress Sona Nair about Love After Marriage:ബന്ധങ്ങളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും സോനാ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാവുന്നത്. വിവാഹം കഴിഞ്ഞാൽ പിന്നെ പ്രണയം ഉണ്ടാകില്ല എന്നാണ് നടി പറയുന്നത്. എന്നാൽ അതിനേക്കാൾ ഉപരിയായ മറ്റൊരു സ്നേഹവും കരുതലും ആണ് വിവാഹിതരായാൽ ലഭിക്കുക എന്നും നടി പറയുന്നു. താനൊരു വ്യക്തിയെ പ്രണയിച്ചു ശേഷം കല്യാണം കഴിച്ചു. പക്ഷേ കല്യാണത്തിന് ശേഷം...........

Actress Sona Nair: ഞാനും ഭർത്താവും തമ്മിൽ പ്രണയമല്ല! ബന്ധങ്ങളെ കുറിച്ച് നടി സോനാ നായർ

Sona Nair

Edited By: 

Arun Nair | Updated On: 22 Apr 2026 | 02:48 PM

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സോനാ നായർ. സിനിമയിലും സീരിയലിലും ഒരേപോലെ സജീവം. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വ്യത്യസ്തവും. അതിനാൽ തന്നെ സോനാ നായർ ചെയ്തുവച്ച കഥാപാത്രങ്ങളെ ഒന്നും മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. പഴയകാല ടെലിവിഷൻ പരമ്പരകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സോനാ നായർ. നന്മകൾ മായാത്ത ആ കാലഘട്ടത്തിലെ പല ടെലിവിഷൻ പരമ്പരകളിലെയും നായികയായും നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും സോ നായർ എത്തിയിട്ടുണ്ട്. തനിമയാർന്ന തന്റെ അഭിനയ ശൈലിയിലൂടെയാണ് സോന ശ്രദ്ധിക്കപ്പെടുന്നത്.

സിനിമയിലും സീരിയലിലും എന്നപോലെ സോഷ്യൽ മീഡിയയിലും സോന ഒരു താരം തന്നെയാണ്. നടിയുടെ പഴയകാല ഓർമ്മകളും ജീവിതത്തിലെ വിശേഷങ്ങളും എല്ലാം അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. ഇപ്പോഴിതാ ബന്ധങ്ങളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും സോനാ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാവുന്നത്. വിവാഹം കഴിഞ്ഞാൽ പിന്നെ പ്രണയം ഉണ്ടാകില്ല എന്നാണ് നടി പറയുന്നത്. എന്നാൽ അതിനേക്കാൾ ഉപരിയായ മറ്റൊരു സ്നേഹവും കരുതലും ആണ് വിവാഹിതരായാൽ ലഭിക്കുക എന്നും നടി പറയുന്നു. താനൊരു വ്യക്തിയെ പ്രണയിച്ചു ശേഷം കല്യാണം കഴിച്ചു. പക്ഷേ കല്യാണത്തിന് ശേഷം നമ്മൾ ഈ പറയുന്ന പ്രണയം ഒന്നും ജീവിതത്തിൽ ഉണ്ടാകില്ല.

ALSO READ:നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്

വിവാഹത്തിനുശേഷം പ്രണയം

അത് പരസ്പരം ഇഷ്ടമല്ലാത്തത് കൊണ്ടല്ല. അതുകഴിഞ്ഞാൽ ആ ഒരു പ്രണയത്തിന്റെ മട്ടും ഭാവവും ഒക്കെ മാറും. വിവാഹത്തിനുശേഷം പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം അതാണ് വാസ്തവവും. പ്രണയത്തിനേക്കാൾ ഉപരി ഒരു ആത്മാർത്ഥമായ ബന്ധമാണ് അവിടെ പിന്നീട് ഉണ്ടാവുക. സ്നേഹം, ഓവർ ആത്മാർത്ഥത ഒക്കെയാണ് എനിക്ക് അനുഭവിക്കാനായി സാധിച്ചത്. പ്രണയമൊക്കെ ആദ്യഘട്ടത്തിൽ വന്ന് പോയി അതങ്ങ് കഴിയും. എല്ലാവർക്കും വ്യത്യസ്തമായ പ്രണയ സങ്കല്പങ്ങളാണ്. ഒരാൾ നമ്മളെ ഇങ്ങനെ പ്രണയിക്കണം എന്നോ അല്ലെങ്കിൽ തിരിച്ചും അങ്ങനെ വേണം എന്നോ ഒന്നും പറയാൻ സാധിക്കില്ല.

എങ്ങനെ പ്രണയിക്കണം, പ്രണയിക്കപ്പെടണം

ഒരാൾ എങ്ങനെ പ്രണയിക്കണം അല്ലെങ്കിൽ പ്രണയിക്കപ്പെടണം എന്നത് ആ വ്യക്തിയിൽ മാത്രം അധിഷ്ഠിതമാണ്. അത് വൈകാരികമായ ഒരു അനുഭവം മാത്രമാണ്. ഭാര്യയും ഭർത്താവുമായി കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളാണ് ഉണ്ടാവുക. നമ്മൾ ഒരുകാലത്ത് പ്രണയിച്ചിരുന്നു. അതിലൂടെ ഉണ്ടാകുന്ന ഒരു സ്നേഹമൊക്കെയാണ് നമുക്ക് അനുഭവിക്കാൻ സാധിക്കുക എന്നും നടി പറയുന്നു.1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന സിനിമയിലൂടെയാണ് സോനാ നായർ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിൽ അഭിനയിച്ച സോന സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നരൻ എന്ന സിനിമയിലെ കുന്നുംപുറത്ത് ശാന്ത എന്ന കഥാപാത്രത്തിലൂടെയാണ്. കൂടാതെ 2004ലെ രചന എന്ന ടെലിഫിലിമിലെ അഭിനയത്തിന് താരത്തിന് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

Follow Us
Related Stories
അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്
ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും
Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി
എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി