AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ‘അതൊരു കെണിയായിരുന്നു, അയാളെന്നെ പൂട്ടിയിട്ടു’: സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി

Actress Speaks Out Against Actor Siddique: സിദ്ദിഖ് ഒരു നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്.

Hema Committee Report: ‘അതൊരു കെണിയായിരുന്നു, അയാളെന്നെ പൂട്ടിയിട്ടു’: സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി
Nandha Das
Nandha Das | Updated On: 25 Aug 2024 | 08:09 AM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഇപ്പോഴിതാ ഒരു യുവനടി നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ചെറിയ പ്രായത്തിൽ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖ് ക്രിമിനൽ ആണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.

ALSO READ: യുവനടിയുടെ ആരോപണം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു

നടിയുടെ വാക്കുകൾ:

“ഞാൻ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഇദ്ദേഹം സമൂഹമാധ്യമം വഴി എന്നെ ബന്ധപ്പെടുന്നത്. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞതിന് ശേഷം എന്നെ മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒരു പെരുമാറ്റം ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ശാരീരികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു, അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നും ഞാൻ രക്ഷപ്പെട്ടതാണ്. സിദ്ദിഖ് ഒരു നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അദ്ദേഹം പറയുന്നത് കേട്ടു, അത് ക്രിമിനൽ ആക്ടിവിറ്റി ആണെന്ന്. അങ്ങനെയെങ്കിൽ സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. ഇദ്ദേഹം കാരണം എനിക്കെന്റെ സ്വപ്‌നങ്ങൾ നഷ്ടപ്പെട്ടു. എന്റെ മാനസികാരോഗ്യം നഷ്ടപ്പെട്ടു. സഹായം ചോദിച്ചു പോയ ആളുകളിലും നിന്നൊന്നും എനിക്ക് സഹായം ലഭിച്ചില്ല. എന്റെ കൂടെ എന്റെ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുകൾക്കും അയാളിൽ നിന്നും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2019-ൽ തന്നെ ഞാൻ ഈ കാര്യങ്ങളെല്ലാം പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, അനുഭവം തുറന്നു പറഞ്ഞതിന് എന്നെ സിനിമ മേഖലയിൽ നിന്നും മാറ്റിനിർത്തി. എനിക്ക് ഇനിയൊന്നും നഷ്ടപെടാനില്ല. അതുകൊണ്ടാണ് ഞാൻ ഈ കാര്യങ്ങൾ ധൈര്യപൂർവം തുറന്നു പറയുന്നത്.”