5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Suparna Anand: തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടാകണം – വൈശാലി താരം സുപർണ

Actress Suparna Anand reacts to hema committee report: വൈശാലി, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഇഷ്ടതാരമായ സുപർണ പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷ ആവുകയായിരുന്നു.

Suparna Anand: തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടാകണം – വൈശാലി താരം സുപർണ
Follow Us
aswathy-balachandran
Aswathy Balachandran | Published: 30 Aug 2024 16:54 PM

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് പഴയകാല നടി സുപർണാ ആനന്ദ് പരം​ഗത്ത്. മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലും ഇവർ നടത്തി. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎൽഎ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടാകണമെന്നും സുപർണ ആനന്ദ് പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

പലതരത്തിലുള്ള സമ്മർദങ്ങളാണ് സിനിമയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. എന്നാൽ, അത്തരം സമ്മർദ്ദങ്ങൾക്ക് അന്ന് നിന്നുകൊടുത്തിട്ടില്ലെന്നും. അതിനാലാണ് അന്ന് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപർണ ആനന്ദ് തുറന്നു പറഞ്ഞു. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ടെന്നും ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നും സുപർണ കൂട്ടിച്ചേർന്നു.

ALSO READ – ഇത് പുതുതലമുറയ്ക്ക് നൽകുന്ന പാഠമെന്ത്?’ ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ അന്വേഷണ സംഘം നടപടിയെടുക്കണം; നടി രേവതി

ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും എംഎൽഎ സ്ഥാനത്ത് തുടരുന്ന മുകേഷിൻറെ നടപടി പരിഹാസ്യമാണെന്നും സുപർണ തുറന്നടിച്ചു. മമ്മൂട്ടിയുടെയും, മോഹൻ ലാലിൻറെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നുമുള്ള തുറന്നു പറച്ചിൽ ഞെട്ടിക്കുന്നതാണ്. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം എന്നും കേരളത്തിലെ സംഭവങ്ങൾ എല്ലാ ചലച്ചിത്ര മേഖലകളുടേയും നവീകരണത്തിനടയാക്കട്ടെയെന്നും സുപർണ്ണ പറഞ്ഞു.

വൈശാലി, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഇഷ്ടതാരമായ സുപർണ പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷ ആവുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം ആദ്യമായാണ് അവർ തുറന്നുപറയുന്നത്.

Latest News