Adoor Gopalakrishnan: ‘പുഷ്പവതി ആരെന്നറിയില്ല; ആ സ്ത്രീ പ്രതിഷേധിച്ചത് ആളാവാൻ’: അടൂരിനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

Sreekumaran Thampi Criticizes Pushpavathy Poypadathu: ഗായിക പുഷ്പവതിയെ വിമർശിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

Adoor Gopalakrishnan: പുഷ്പവതി ആരെന്നറിയില്ല; ആ സ്ത്രീ പ്രതിഷേധിച്ചത് ആളാവാൻ: അടൂരിനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

പുഷ്പവതി, ശ്രീകുമാരൻ തമ്പി

Published: 

05 Aug 2025 | 01:05 PM

അടൂർ ഗോപാകൃഷ്ണനെ വിമർശിച്ച ഗായിക പുഷ്പവതി പൊയ്പാടത്തിനെതിരെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. പുഷ്പവതി ആരെന്ന് തനിക്കറിയില്ല എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ആ സ്ത്രീ പ്രതിഷേധിച്ചത് ആളാവാനാണെന്നും ശ്രീകുമാരൻ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു. ചലച്ചിത്ര കോൺക്ലേവിൽ വിവാദപരാമർശം നടത്തിയ അടൂരിനെ പുഷ്പവതി വിമർശിച്ചിരുന്നു.

അടൂർ പ്രസംഗിച്ചുകൊണ്ടിരിക്കെ പുഷ്പവതി സംസാരിച്ചത് തെറ്റായിരുന്നു എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ആളാകാൻ വേണ്ടിയായിരുന്നു പ്രതിഷേധം. ഇപ്പോൾ എല്ലാവരും അറിഞ്ഞില്ലേ. അടൂരിൻ്റെ പ്രസംഗത്തിന് ശേഷം അവർക്ക് അഭിപ്രായം പറയാമായിരുന്നു. പുഷ്പവതി ലോകോത്തര ഭാവനാശാലി ആയിരിക്കാം. എന്നാൽ, അടൂരിനെപ്പോലൊരാൾ സംസാരിക്കുമ്പോൾ ഇറയിൽ കയറി സംസാരിച്ചത് അവരുടെ അറിവില്ലായ്മയാണ് എന്ന് ശ്രീകുമാരൻ തമ്പി തുടർന്നു.

അവർ ആരാണെന്ന് തനിക്കറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഫോട്ടോയെടുക്കാനായി അവർ വന്നിരുന്നു. ആ പരിചയം മാത്രമേ പുഷ്പവതിയുമായി തനിക്കുള്ളൂ. ഇവരുടെ പാട്ടൊന്നും താൻ കേട്ടിട്ടില്ല. ഇവർ സിനിമയിലുള്ള ആളാണോ? ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരിൽ മുൻപിലുള്ളയാളാണ് അടൂർ. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് കിട്ടിയയാളാണ് അടൂരെന്നും അദ്ദേഹം പറഞ്ഞു.

Also Read: Dhanush Dating Rumours: ധനുഷും മൃണാൽ താക്കൂറും പ്രണയത്തിൽ? കൈകോർത്ത് നിൽക്കുന്ന വീഡിയോ വൈറൽ

അടൂർ ​ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎയും രംഗത്തുവന്നിരുന്നു. അദ്ദേഹം പറഞ്ഞത് നല്ല ഉദ്ദേ​ശത്തോടെയാണ്. ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്. ചെറുപ്പക്കാരായവർ സിനിമയിലേക്ക് കയറിവരണമെന്ന ഉദ്ദേശത്തോടെയാകും അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നും കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മുകേഷ് പറഞ്ഞു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു ചലച്ചിത്ര കോൺക്ലേവിൽ വച്ച് അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞത്. ആദ്യമായി സിനിമയെടുക്കാൻ വരുന്നവർക്ക് നൽകുന്ന ഒന്നരക്കോടി രൂപ കുറച്ച് 50 ലക്ഷം രൂപ വീതം ആക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം