Adoor Gopala Krishnan: ‘എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദരിക്കാനും സ്വീകരണമൊരുക്കാനും ആരും ഉണ്ടായില്ല’; അടൂർ ഗോപാലകൃഷ്ണൻ
Adoor Gopala Krishnanan in Mohanlal Cermony: സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്ത് മോഹൻലാലിനെ ആദരിക്കുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മലയാളിയുടെയും പ്രതിബിംബമാണ് നടൻ മോഹൻലാൽ
2004ൽ താൻ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരാർഹനായപ്പോൾ ഇത്തരത്തിൽ സ്വീകരണമൊരുക്കാനും ആദരവ് പ്രകടിപ്പിക്കാനുമൊന്നും ആരും ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവായിനടൻ മോഹൻലാലിനെ ആദരിക്കുന്നതിനു വേണ്ടി സംസ്ഥാന സംഘടിപ്പിച്ച ‘വാനോളം മലയാളം ലാൽ സലാം’ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം.
ഇപ്പോൾ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്ത് മോഹൻലാലിനെ ആദരിക്കുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മലയാളിയുടെയും പ്രതിബിംബമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിന് ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ എന്നും അടൂർ ഗോപാലകൃഷ്ണൻ ആശംസിച്ചു.
മോഹൻലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താൻ. പക്ഷെ തനിക്ക് ഇതുവരെ മോഹൻലാലിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. മോഹൻലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാർഡ് നൽകിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താൻ. അക്കാര്യത്തിൽ വളരെ അഭിമാനമുണ്ടെന്നും അടൂർ ഗോപാല കൃഷ്ണൻ.
രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് താൻ നെടിയപ്പോള‍്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിൽ നിങ്ങളോടൊപ്പം പങ്കുചേരാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും അടൂർ കൂട്ടിച്ചേർത്തു.
അതേസമയം ഡൽഹിയിൽ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയതിനേക്കാൾ വൈകാരികമായാണ് താനിപ്പോൾ ഈ വേദിയിൽ നിൽക്കുന്നതെന്ന് ആദരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പ്രതികരിച്ചു. പൊന്നാടയണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ സ്വീകരിച്ചു. കേരള സർക്കാരിനുവേണ്ടി കവി പ്രഭാവർമ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി അദ്ദേഹത്തിന് സമർപ്പിച്ചു. ഗായിക ലക്ഷ്മിദാസ് പ്രശസ്തി പത്രം കവിതയായി ചൊല്ലി.