AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

അജുവര്‍ഗീസും ജോണി ആന്റണിയും നായക വേഷത്തില്‍; ‘സ്വര്‍ഗം’ ചിത്രീകരണം പൂര്‍ത്തിയായി

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് സിനിമയില്‍ പറയുന്നത്.

അജുവര്‍ഗീസും ജോണി ആന്റണിയും നായക വേഷത്തില്‍; ‘സ്വര്‍ഗം’ ചിത്രീകരണം പൂര്‍ത്തിയായി
Shiji M K
Shiji M K | Published: 22 May 2024 | 06:47 PM

അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തില്‍ മഞ്ജു പിള്ള, അനന്യ, സിജോയ് വര്‍ഗീസ് തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് സിനിമയില്‍ പറയുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.

വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണന്‍, സജിന്‍ ചെറുകയില്‍, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോല്‍, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസ്സി കെ. ഫെര്‍ണാണ്ടസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ശരവണന്‍ നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര, ജിന്റോ ജോണ്‍, ലിസി ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം പകരുന്നു.

ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്ക് ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസ്സി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ – സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ് – ഡോണ്‍ മാക്‌സ്. കലാ സംവിധാനം – അപ്പുണ്ണി സാജന്‍, മേക്കപ്പ് – പാണ്ഡ്യന്‍, കോസ്റ്റ്യും ഡിസൈന്‍ – റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടര്‍ – റെജിലേഷ്, ആന്റോസ് മാണി, പ്രൊഡക്ഷന്‍ മാനേജര്‍ – റഫീഖ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – തോബിയാസ്, സ്റ്റില്‍സ് – ജിജേഷ് വാടി, പോസ്റ്റര്‍ ഡിസൈന്‍ – അനന്തു. സ്റ്റില്‍സ് – ജിജേഷ് വാടി, പിആര്‍ഒ – വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.