Alin Jose Perera: ‘കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’; അലിൻ ജോസ് പെരേര

Alin Jose Perera Uber Assault: ആശിഷ് എന്നായാൾക്കെതിരെയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

Alin Jose Perera: കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്;  അലിൻ ജോസ് പെരേര

Alin Jose

Published: 

17 Aug 2025 | 02:48 PM

കൊച്ചി: യൂബർ ഡ്രൈവർക്കെതിരെ പരാതിയുമായി സോഷ്യൽ മീഡിയ വൈറൽ‌ താരം അലിൻ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് അലിൻ ജോസിന്റെ പരാതി. ആശിഷ് എന്നായാൾക്കെതിരെയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

താൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് വീഡിയോയിൽ അലിൻ ജോസ് പറയുന്നത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും വൈറൽ താരം പറയുന്നു. ഇത്രയും വർഷമായിട്ട് തനിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആശിഷിനെ രണ്ട് വർഷമായി തനിക്ക് അറിയാമെന്നും തന്റെ കുടുംബത്തിന് റീത്ത് വെയ്ക്കുമെന്ന് ആശിഷ് പറഞ്ഞതായും അലിൻ ജോസ് പറയുന്നു.

 

Also Read:ഓസ്കർ ജേതാവിൻ്റെ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം പറഞ്ഞ് ഫഹദ്; വിമർശനവുമായി സോഷ്യൽ മീഡിയ

താൻ ആരെയും ഉപ​ദ്രവിക്കാറില്ലെന്നും തനിക്ക് സ്വന്തമായി ചേട്ടനില്ലെന്നും കഴിഞ്ഞ രണ്ട് വർഷമായി ആശിഷിനെ സഹോദരനെ പോലെയാണ് കണ്ടതെന്നുമാണ് അലിൻ ജോസ് പറയുന്നത്. തന്നെ ഉപദ്രവിച്ചതിന്റെ കാരണം തനിക്ക് അറിയില്ല.ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു. ഇന്നലെ വീട്ടിലേക്ക് വരുമ്പോൾ ഒരുപാട് കരഞ്ഞുവെന്നും വേദന കൊണ്ട് പുളയുകയായിരുന്നുവെന്നുമാണ് അലിൻ ജോസ് പറയുന്നത്. ആശിഷിനെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടതെന്നും സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് പറയുന്നു. ആശിഷിന്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്.

Related Stories
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
Akhil Marar: ദീപക്കിന്റെ മരണത്തിൽ ഞാൻ മിണ്ടില്ല, അതിന് കാരണമുണ്ട്! അഖിൽ മാരാർ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം