Actress Rasna: സീരിയൽ സംവിധായകനുമായി രഹസ്യ വിവാഹം, മതവും പേരും മാറ്റി; പാരിജാതത്തിലെ രസ്ന സാക്ഷി ബി ദേവരാജായ കഥ
Parijatham actress Rasna: സീരിയൽ സംവിധായകൻ ബൈജു ദേവരാജിനെയാണ് രസ്ന വിവാഹം ചെയ്തത്. അതൊരു പ്രണയ വിവാഹമായിരുന്നു. മാത്രമല്ല വലിയ വിവാദങ്ങളാണ് ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായത്.
മലയാളി കുടുംബ പ്രേക്ഷകരുടെ ഒരു കാലത്തെ ഇഷ്ട പരമ്പരയായിരുന്നു പാരിജാതം. സീരിയലിൽ നായിക കഥാപാത്രമായി അഭിനയിച്ച സീമയേയും അരുണയേയും ജെപിയേയും ആന്റിയമ്മയേയും ഒന്നും പ്രേക്ഷകർ ഇന്നും മറന്നിട്ടില്ല. സീരിയലിൽ നായിക കഥാപാത്രമായി അഭിനയിച്ചത് നടി രസ്നയായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രസ്ന സീരിയലിലേക്ക് എത്തിയത്. ബെജു ദേവരാജാണ് പാരിജാതം സംവിധാനം ചെയ്തത്.
രസ്നയെ സംബന്ധിച്ച പല വാർത്തകളും പുറത്തുവന്നിരുന്നു. ഉപ്പയ്ക്ക സമ്മതമില്ലാതെയാണ് രസ്ന അഭിനയത്തിലേക്ക് വന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്നതെന്നും ഉപ്പ ഉപേക്ഷിച്ചു പോയ കുടുംബത്തെ നോക്കാനാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. പക്ഷേ അതിനൊന്നും ഒരു വ്യക്തമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
എന്നാൽ സീരിയലിനു ശേഷം വിവാഹിതയായ നടി എല്ലാവരേയും പോലെ അഭിനയം ഉപേക്ഷിച്ചു. സീരിയൽ സംവിധായകൻ ബൈജു ദേവരാജിനെയാണ് രസ്ന വിവാഹം ചെയ്തത്. അതൊരു പ്രണയ വിവാഹമായിരുന്നു. മാത്രമല്ല വലിയ വിവാദങ്ങളാണ് ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ബൈജു ദേവരാജ് നേരത്തെ വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായിരുന്നു. ആ ബന്ധം വേർപെടുത്തിയായിരുന്നു രസ്നയെ രഹസ്യമായി വിവാഹം ചെയ്തത്.
ബൈജുവിനെ വിവാഹം കഴിച്ചതോടെ പേരും മതവും നടി മാറി. ഇസ്ലാം മതത്തിൽ നിന്ന് ഹിന്ദു മതം സ്വികരിച്ചു. ഇപ്പോൾ സാക്ഷി ബി ദേവരാജാണ് പേര്. വിവാഹിതയായ നടി ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്. ഒപ്പം നല്ലൊരു കുടുംബിനിയും. വിവാഹ ശേഷം അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.
ഇതിനു ശേഷം രസ്ന എവിടെയാണെന്നോ എന്താണ് ജീവിതത്തിൽ സംഭവിച്ചത് എന്നോ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ സഹോദരിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ രസ്നയുടെ ചില ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോൾ രസ്ന സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബ ചിത്രങ്ങളും മക്കളുടെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. സാന്ദ്രാസ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറാണ് എന്നും പറയുന്നു.