Pushpa The Rule Movie: പുഷ്പരാജ് എത്തുന്നു പറഞ്ഞതിലും നേരത്തെ…; ‘പുഷ്പ: ദ റൂൾ’ റിലീസ് തീയതി പ്രഖ്യാപിച്ചു

Pushpa The Rule Movie Release Date: 'പുഷ്പ 2: ദ റൂൾ' ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ' എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു.

Pushpa The Rule Movie: പുഷ്പരാജ് എത്തുന്നു പറഞ്ഞതിലും നേരത്തെ...; പുഷ്പ: ദ റൂൾ റിലീസ് തീയതി പ്രഖ്യാപിച്ചു

അല്ലു അർജുൻ പുഷ്പയിൽ നിന്നും. (​Image Credits: Social Media)

Published: 

24 Oct 2024 | 06:56 PM

എല്ലാവരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ ‘പുഷ്പ: ദ റൂൾ’ (Pushpa The Rule). സൂപ്പർ ഹിറ്റ് ചിത്രം പുഷ്പ: ദി റൈസിന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തേ പറഞ്ഞതിനും ഒരു ദിവസം മുമ്പേ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സന്തോഷവാർത്ത പുറത്തുവന്നതോടെ ആരാധകർ ആവേശക്കൊടുമുടിയിലാണ്.

ചങ്കുറപ്പിന്റെ പര്യായമായ പുഷ്പ ഡിസംബർ അഞ്ചിന് തിയേറ്ററുകൾ ഭരിക്കാനെത്തുമെന്നാണ് വിവരം. ‘പുഷ്പ 2: ദ റൂൾ’ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ’ എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു.

അതിന് പിന്നാലെ സിനിമ ഇറങ്ങാൻ 50 ദിനം കൂടി എന്ന അറിയിപ്പുമായുള്ള പോസ്റ്ററും എത്തിയത് തരംഗമായിമായി മാറുകയായിരുന്നു. ‘പുഷ്പ 2 ദ റൂൾ’ ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും’ എന്നാണ് അണിയറ പ്രവർത്തകർ കണക്കാക്കുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവനിറക്കൂട്ടാക്കാനാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.

ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടർന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം കൊയ്തിരുന്നു. അതിനാൽ തന്നെ രണ്ടാവഭാ​ഗത്തിൽ മുഴുനീള ആക്ഷനും മാസുമായി ഒരു ദൃശ്യ-ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട് അനുസരിച്ചുള്ള വിവരം. ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്ന പ്രമോഷൻ കൊണ്ടുതന്നെ ആരാധകരുൾപ്പെടെയുള്ള പ്രേക്ഷക സമൂഹം ആകാംക്ഷയോടെയാണ് സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സുമാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് ഇരുവരും പദ്ധതിയിടുന്നത്.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അർഹമായിരുന്നു. ‘പുഷ്പ 2 ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും സ്വന്തമാക്കുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് നമ്മൾ ഉറ്റുനോക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇ 4 എന്റർടെയ്ൻമെന്റ്‌സ് ആണ്.

കഥ-തിരക്കഥ-സംവിധാനം- സുകുമാർ ബന്ദ്‌റെഡ്ഡി, നിർമ്മാതാക്കൾ- നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സി.ഇ.ഒ ചെറി, സംഗീതം- ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ- മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്