AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jishin-Ameya: ‘ആദ്യം ജിഷിനെ ഇഷ്ടമായിരുന്നില്ല, മോശം കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്’; അമേയ

Jishin-Ameya Relationship: എല്ലാ ​ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് വാലന്റൈൻ ദിനത്തിൽ തങ്ങൾ എൻഗേജ്ഡ് ആണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ജിഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമേയ അവരുടെ സന്തോഷവാർത്ത പങ്കുവച്ചത്.

Jishin-Ameya: ‘ആദ്യം ജിഷിനെ ഇഷ്ടമായിരുന്നില്ല, മോശം കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്’; അമേയ
അമേയ, ജിഷിന്‍ Image Credit source: Instagram
Neethu Vijayan
Neethu Vijayan | Published: 16 Feb 2025 | 04:30 PM

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഏറെ ചർച്ചയായ വിഷയമാണ് മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ്റെയും അമേയയുടെയും പ്രണയബന്ധം. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. എല്ലാ ​ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് വാലന്റൈൻ ദിനത്തിൽ തങ്ങൾ എൻഗേജ്ഡ് ആണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ജിഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമേയ അവരുടെ സന്തോഷവാർത്ത പങ്കുവച്ചത്.

‘ഞാൻ യെസ് പറഞ്ഞു, അവനും. എൻഗേജ്ഡ്. ഹാപ്പി വാലന്റൈൻസ് ഡേ. പ്രപഞ്ചത്തിന് നന്ദി എന്നാണ് അമേയ പോസ്റ്റിന് താഴെ കുറിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യ കണ്ടുമുട്ടലും പ്രണയ ജീവിതത്തിലെ ചില വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ജിഷിനും അമേയയും. അമേയയുടെ ചില വാക്കുകളാണ് ഇപ്പോൾ ഏറെ വൈറലാവുന്നത്. തനിക്ക് ആദ്യം ജിഷിനെ ഇഷ്ടമായിരുന്നില്ലെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടതുകൊണ്ടാണ് തനിക്ക് അങ്ങനെ തോന്നിയതെന്നും അമേയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘ആദ്യമൊക്കെ എനിക്ക ഒരുപാട് ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ ജിഷിൻ പറഞ്ഞു താൻ കേട്ടതുപോലെ തന്നെയാണ് ‍ഞാൻ എന്ന്. അത് ഒരു പ്ലസ് പോയിന്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. ‌ഫ്രണ്ട്സ് ആയിരുന്ന കാലത്ത് തന്നെ ജിഷിനെ കുറിച്ചുള്ള എല്ലാ മോശം കാര്യങ്ങളും ചേട്ടൻ തന്നോട് തുറന്നു പറഞ്ഞിരുന്നു. ആദ്യം കേട്ടപ്പോൾ അതിൻ്റെ നെഗറ്റീവ് സൈഡ് ആണ് ഞാൻ കണ്ടത്. പിന്നീടാണ് അതിൻ്റെ പോസിറ്റീവ് വശങ്ങൾ മനസിലാകുന്നത്. ആദ്യമായി കേൾക്കുന്ന ഒരാൾക്ക് അതിൽ പോസിറ്റീവിനേക്കാൾ കൂടുതൽ നെഗറ്റീവ് ആണ് ഉണ്ടായിരുന്നത്.

പലരും ഇപ്പോൾ എന്നോട് ചോദിക്കുന്നുണ്ട് അദ്ദേഹത്തെ എങ്ങനെയാണ് മാറ്റിയെടുത്തത് എന്ന്. ഒരു ബെസ്റ്റ് ഫ്രണ്ട് ചെയ്യുന്ന ചില കാര്യങ്ങൾ മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. ഞാനായിട്ട് അദ്ദേഹത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പോസിറ്റീവായ കാര്യങ്ങൾ അദ്ദേഹത്തിന് കാണിച്ചു കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. ജിഷിൻ എന്ന വ്യക്തിയെ മനസിലാക്കാൻ വളരെ പ്രയാസമാണ്. സ്വഭാവം ഏറെ സങ്കീർണമാണ്.’-അമേയ അഭിമുഖത്തിൽ പറയുന്നു.