Toxic Movie Teaser: ‘അച്ഛനമ്മമാർക്കൊപ്പം ഇരുന്ന് കാണാൻ പറ്റാത്ത സീനുകൾ ഞാൻ ചെയ്യില്ല’; ഗീതു മോഹൻദാസിന് പിന്നാലെ യഷും എയറിൽ

Toxic Teaser Controversy: താരത്തിന്റെ ഈ പഴയ നിലപാടും പുതിയ ടീസറിലെ രംഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ആരാധകർക്കും വിമർശകർക്കുമിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

Toxic Movie Teaser: അച്ഛനമ്മമാർക്കൊപ്പം ഇരുന്ന് കാണാൻ പറ്റാത്ത സീനുകൾ ഞാൻ ചെയ്യില്ല; ഗീതു മോഹൻദാസിന് പിന്നാലെ യഷും എയറിൽ

Yash Movie Toxic

Published: 

14 Jan 2026 | 07:18 AM

കന്നഡ സൂപ്പർതാരം യഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്’ എന്ന ചിത്രത്തിന്റെ ടീസറാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ടീസർ പുറത്തിറങ്ങിയതോടെ വലിയ വിവാദങ്ങൾക്കായിരുന്നു തുടക്കമിട്ടത്. ശ്മശാനത്തിൽ ഒരു കാറിനുള്ളിൽ വെച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് വിവാദത്തിന് കാരണം. ഇതിനെതിരെ നിരവധി പേർ രം​ഗത്ത് എത്തുന്ന കാഴ്ചയും കണ്ടു. ഇപ്പോഴിത ഇതിനിടെ പഴയൊരു അഭിമുഖത്തിൽ യഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

കന്നഡ നടൻ രമേഷ് അരവിന്ദ് അവതാരകനായ ‘വീക്കെൻഡ് വിത്ത് രമേഷ്’ എന്ന ടോക്ക് ഷോയിൽ യഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് കാണാൻ ബുദ്ധിമുട്ടുള്ള ഒരു രംഗവും താൻ സിനിമയിൽ ചെയ്യില്ല എന്നായിരുന്നു അന്ന് യഷ് വ്യക്തമാക്കിയത്. താരത്തിന്റെ ഈ പഴയ നിലപാടും പുതിയ ടീസറിലെ രംഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ആരാധകർക്കും വിമർശകർക്കുമിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

Also Read:വിനീത് പിന്മാറിയത് അവസാനനിമിഷം; ഷാജി പാപ്പാൻ ഗ്യാങ്ങിൽ നിന്നും മൂങ്ങയെ ഒഴിവാക്കിയതല്ല

അതേസമയം ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനു പിന്നാലെ ഗീതു മോഹൻദാസിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. കസബ സിനിമ ഇറങ്ങിയപ്പോൾ നടിയുടെ ഭാ​ഗത്ത് നിന്നുണ്ടായ വിവാദങ്ങൾ കുത്തിപൊക്കിയാണ് പലരും ഗീതു മോഹൻദാസിനെതിരെ രം​ഗത്ത് എത്തിയത്. സംവിധായികയും യഷും ചേർന്നാണ് രചന. കിയാര അദ്വാനി, താര സുതാരിയ, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ടോക്സിക്’ മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും.

 

പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു