Renuka Menon: ‘നമ്മൾ’ നായികയെ ഓർമയുണ്ടോ? രേണുക മേനോൻ ഇപ്പോൾ എവിടെയാണ്? വീണ്ടും സിനിമയിലെത്തുമോ
‘Nammal’ Fame Renuka Menon: കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് രേണുക മലയാളികൾക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ 'എൻ കരളിൽ താമസിച്ചാൽ' എന്ന ഗാനത്തിനൊപ്പം ഇന്നും പ്രേക്ഷകർ രേണുകയെയും ഓർക്കുന്നുണ്ട്.
ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേണുക മേനോൻ. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് രേണുക മലയാളികൾക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ ‘എൻ കരളിൽ താമസിച്ചാൽ’ എന്ന ഗാനത്തിനൊപ്പം ഇന്നും പ്രേക്ഷകർ രേണുകയെയും ഓർക്കുന്നുണ്ട്. ഇതിനു പിന്നാലെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം തിളങ്ങി. എന്നാൽ വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
വിവാഹ ശേഷം ഭർത്താവ് സൂരജ് കുമാർ നായർക്കും രണ്ട് പെൺമക്കൾക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസമാണ് രേണുക. അവിടെ ഒരു നൃത്തവിദ്യാലയം നടത്തി വരികയാണ്. രേണുകയുടെ മക്കൾക്ക് പതിനാറും പത്തും ആണ് പ്രായം. ഇപ്പോഴിതാ ഇതിനിടെയിൽ തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. സഹോദരന്റെ മകളുടെ വിവാഹത്തിന് പങ്കെടുത്ത ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ഏറെ സന്തോഷവതിയായി നിൽക്കുന്ന രേണുകയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഇതോടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും താരത്തിന്റെ ലുക്കിൽ വലിയ മാറ്റങ്ങൾ ഇല്ലെന്നാണ് മിക്ക കമന്റുകളും. രേണുക വീണ്ടും സിനിമയിൽ സജീവമാകണമെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.