Amma Eletcion: അമ്മ തെരഞ്ഞെടുപ്പ് അന്തിമ മത്സര ചിത്രം നാളെ അറിയാം, മത്സരിക്കാൻ ഉറച്ച് ബാബുരാജ്! അമ്മ’യുടെ തലപ്പത്ത് ആരെത്തും?
AMMA Elections 2025: നാളെ വൈകിട്ട് മൂന്ന് മണിയോടെ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും. നാല് മണിയോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധികരിക്കും.

Amma Eletcion
കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ അറിയാം. നാളെ വൈകിട്ട് മൂന്ന് മണിയോടെ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും. നാല് മണിയോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധികരിക്കും. അഭിനേതാക്കളായ ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ അടക്കം അഞ്ചുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചത്.
ഇതിൽ പ്രസിഡന്റെ സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും മത്സരത്തിൽ നിന്ന് പിൻമാറിയതായാണ് വിവരം. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവർ മത്സരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ബാബുരാജ് മത്സരിക്കുമെന്നാണ് വിവരം. ആരോപണ വിധേയനായ ബാബുരാജ് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ നടൻ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍കുകയാണ്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
Also Read:‘ആരോപണം വന്നപ്പോള്‍ ഞാന്‍ മാറിനിന്നു; അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജും വിട്ടുനില്‍ക്കണം’
സംഘടനകളുടെ തലപ്പത്തേക്ക് ഇത്തവണ വനിതകള്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ മലയാള സിനിമയുടെ സംഘടനയിൽ ചരിത്രം തിരുത്തുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്.