AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AMMA General Body: അമ്മയുടെ ജനറൽ ബോഡി യോ​ഗം ഇന്ന് കൊച്ചിയിൽ; മോഹന്‍ലാല്‍ തുടരും?

AMMA General Body Meeting Tomorrow: കൊച്ചി കലൂർ ​ഗോകുലം കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെ 10 മണിക്കാണ് യോ​ഗം ചേരുന്നത്. യോ​ഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത.

AMMA General Body: അമ്മയുടെ ജനറൽ ബോഡി യോ​ഗം ഇന്ന് കൊച്ചിയിൽ; മോഹന്‍ലാല്‍ തുടരും?
Amma General Body
Sarika KP
Sarika KP | Published: 22 Jun 2025 | 06:50 AM

കൊച്ചി: മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ നിർണായക ജനറൽബോഡി യോ​ഗം ഇന്ന് കൊച്ചിയിൽ ചേരും. കൊച്ചി കലൂർ ​ഗോകുലം കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെ 10 മണിക്കാണ് യോ​ഗം ചേരുന്നത്. യോ​ഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത.

പ്രസിഡന്റ്‌ സ്ഥാനത്ത് മോഹൻലാൽ തന്നെ തുടർന്നേക്കും. മോഹൻലാൽ തുടരണമെന്ന് ആവശ്യപ്പെടാൻ മെയ്‌ അവസാനം ചേർന്ന അഡ്ഹോക് കമ്മിറ്റി തീരുമാനിച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിൻ സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതിൽ ഇന്ന് ചേരുന്ന ജനറൽബോഡി ചർച്ച ചെയ്യും.‌ ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. ഈ ഒഴിവിലേക്ക് പുതിയ താരം വരും.

Also Read: ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യിലെ ‘ജാനകി’ മാറ്റണം; സുരേഷ് ഗോപി ചിത്രത്തിന് സെൻസർ കട്ട്; റിലീസ് വൈകും

ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ ഒഴിവിൽ പുതിയ ആളെ നിയോ​ഗിക്കും. എന്നാൽ തിരഞ്ഞെടുപ്പ് ആവശ്യം ഉയരുകയാണെങ്കിൽ മോഹൻലാൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കില്ലെന്നാണ്‌ സൂചന. സെറ്റുകളിലെ ലഹരി ഉപയോ​ഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.

മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹേമ കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിന് ശേഷമുണ്ടായ വിവാദങ്ങളെ തുടർന്നാണ് അമ്മ സംഘടനയിൽ കൂട്ടരാജി നടന്നത്. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ്‌ ജനറൽ സെക്രട്ടറിയുമായിരുന്ന ഭരണസമിതി ഒന്നടങ്കം രാജിവെക്കുകയായിരുന്നു. പിന്നീട് പത്തുമാസമായി അഡ്‌ഹോക്‌ കമ്മിറ്റിയാണ്‌ പ്രവർത്തിക്കുന്നത്‌.