AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ

Kukku Parameswaran against Ansiba Hassan: തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ കമ്മിറ്റിക്ക് മുൻപിൽ മാത്രമേ താൻ ഹാജരാകൂ എന്നാണ് പറഞ്ഞത്. ഇതിനുവേണ്ടി നടൻ ധ്യാൻ ശ്രീനിവാസൻ, രമേശ് പിഷാരടി, മാല പാർവതി ഇവരിൽ ആരെങ്കിലും ഉള്ള ഒരു നിഷ്പക്ഷ സമിതിയെ രൂപീകരിക്കണം അങ്ങനെയാണെങ്കിൽ ജൂൺ 1, 2, 3 തീയതികളിലായി വന്നു........

AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ

Kukku Parameswaran, Ansiba Hassan

Published: 

29 May 2026 | 04:55 PM

അമ്മ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച നടി അൻസിബ ഹസനെ കേൾക്കാം എന്ന് അമ്മ സംഘടന അറിയിച്ചിരുന്നു. ഇതിനായി ജൂൺ 1, 2, 3 തീയതികളിൽ ആയി ടിനിടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവ് സഹിതം നേതൃത്വത്തിന് മുന്നിൽ ഹാജരാകാൻ ആയിരുന്നു അമ്മ നടി അൻസിബയോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ അമ്മയ്ക്ക് അൻസിബ മറുപടിയും നൽകിയിരുന്നു.

തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ കമ്മിറ്റിക്ക് മുൻപിൽ മാത്രമേ താൻ ഹാജരാകൂ എന്നാണ് പറഞ്ഞത്. ഇതിനുവേണ്ടി നടൻ ധ്യാൻ ശ്രീനിവാസൻ, രമേശ് പിഷാരടി, മാല പാർവതി ഇവരിൽ ആരെങ്കിലും ഉള്ള ഒരു നിഷ്പക്ഷ സമിതിയെ രൂപീകരിക്കണം അങ്ങനെയാണെങ്കിൽ ജൂൺ 1, 2, 3 തീയതികളിലായി വന്നു നേതൃത്വത്തിനു മുന്നിൽ ഹാജരാകാമെന്ന് ഹൻസിബയും മറുപടി നൽകി.

ALSO READ: ‘ധ്യാനോ പിഷാരടിയോ സമിതിയില്‍ വേണം’; ചില നിബന്ധനകളോടെ ഹാജരാകാമെന്ന് അൻസിബ

ഓരോരുത്തരുടെ ആവശ്യത്തിന് അനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ലല്ലോ അമ്മ

എന്നാൽ ഇതൊന്നും നടപ്പില്ല എന്ന് പറഞ്ഞ് പാടെ തള്ളിയിരിക്കുകയാണ് അമ്മ സംഘടനയുടെ സെക്രട്ടറിയായ കുക്കൂ പരമേശ്വരൻ. ഓരോരുത്തരുടെ ആവശ്യത്തിന് അനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ലല്ലോ അമ്മ സംഘടന എന്നാണ് കുക്കു പരമേശ്വരൻ പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ അൻസിബയുടെ നിഷ്പക്ഷമായ കമ്മിറ്റി വേണമെന്ന ആവശ്യം അമ്മ അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

തന്റെ ആരോപണങ്ങളും വിമർശനങ്ങളും പ്രസിഡന്റിനും സെക്രട്ടറിക്കും അടക്കം ആയതിനാൽ തന്നെ ഇവർക്ക് മുന്നിൽ താൻ ഈ കാര്യങ്ങൾ പറയുമ്പോൾ അത് എത്രത്തോളം ഫലവത്താകും എന്നത് സംശയമുള്ള കാര്യമായതിനാലാണ് തനിക്ക് കൂടി സൗകര്യം ഉള്ള വിശ്വാസമുള്ള ഒരു സമിതിക്ക് മുന്നിൽ തന്നെ പ്രശ്നങ്ങൾ ഉന്നയിക്കാമെന്ന് അൻസിബ പറഞ്ഞിരുന്നത്.

വിഷയം നിഷ്പക്ഷമായി കേൾക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും പാനലിനും മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ നിഷ്പക്ഷമായി കേൾക്കുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു. നടൻ ടിനിടോം ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അൻസിബ രംഗത്തെത്തിയത്.

ടിനി ടോം തന്നെ ജിഹാദി എന്ന് വിളിക്കുകയും വർഗീയത പരത്തുവാൻ താൻ ശ്രമിക്കുന്നു എന്ന രീതിയിൽ അപവാദങ്ങൾ പറഞ്ഞു പരത്തുകയും ചെയ്തു. അമ്മയിൽ ഉള്ളവരെയും അല്ലാതെയും താൻ മതം മാറ്റാൻ ശ്രമിച്ചു കൂടാതെ മറ്റ് നടന്മാരുമായി ചേർത്ത് തന്നെ അവിഹിതങ്ങൾ പറഞ്ഞു പരത്തി എന്നിവയാണ് ടിനിടോമിന് എതിരായ അൻസിബയുടെ ആരോപണങ്ങൾ.

ഇത് കൂടാതെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ വ്യാജ പരാതി നൽകിയതിനെ തുടർന്ന് താൻ മണിക്കൂറുകളോളം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടു എന്ന ആരോപണം കൂടി അൻസിബ ഉന്നയിച്ചിരുന്നു. നടി ലക്ഷ്മിപ്രിയ തന്നെ താനാണ് അഞ്ജലിക്ക് എതിരെ പരാതി നൽകിയ ആ എക്സിക്യൂട്ടീവ് അംഗമെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തി. അൻസിബ തനിക്ക് അയച്ച ഒരു മെസ്സേജ് കാരണം തന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായി ഇതിനെ തുടർന്നാണ് പരാതി നൽകിയത് എന്നാണ് ലക്ഷ്മി പ്രിയ നൽകുന്നത് വിശദീകരണം.

അത്രത്തിൽ അമ്മയുടെ ഓരോ അംഗങ്ങളും പരസ്പരം ചെളി വാരിയെറിയൽ ആരംഭിച്ചതോടെ ഇനി ആരും തന്നെ പരസ്യമായി പ്രതികരണം നടത്തരുത് എന്ന് തീരുമാനത്തിലേക്ക് അമ്മയുടെ പ്രസിഡന്റായ ശ്വേതാ മേനോനും എത്തി. പിന്നാലെയാണ് അൻസിബയെ കേൾക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ അതിന് ചില നിബന്ധനകളും ആവശ്യങ്ങളും ആണ് മാക്സിമം മുന്നോട്ടുവെച്ചത് ഇതിനാണ് ഇപ്പോൾ കുക്കു പരമശിവൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ENGLISH SUMMARY

Amma general secretary Kukku Parameswaran rejected all the demands of Ansiba hassan who demand an new committee.Kukku Parameswaran responded by saying that the AMMA organization is not meant to work according to everyone’s needs.

Follow Us
Related Stories
Hansika Krishna: പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല; ഒരു നിമിഷത്തെ അബദ്ധം; വിവാദ വിഡിയോയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക
Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ…; മനസുതുറന്ന് നാദിറ മെഹ്‌റിൻ
Actor Jishin Mohan: ‘ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ
Dileep dhyan sreenivasan: “അത് നീ ഉദ്ദേശിച്ചതല്ല”; മിസ്റ്റർ ബട്ലറിലെ ദിലീപിന്റെ കൃഷ്ണ വേഷത്തെക്കുറിച്ച് തഗുമായി ധ്യാൻ ശ്രീനിവാസൻ
AMMA Controversy: ‘ധ്യാനോ പിഷാരടിയോ സമിതിയില്‍ വേണം’; ചില നിബന്ധനകളോടെ ഹാജരാകാമെന്ന് അൻസിബ
Pinarayi Vijayan ED Raid: ബിനീഷ് കോടിയേരിയുടെ ആ മനസ്സ് ആരും കാണാതെ പോകരുത്; ഇഡി റെയ്ഡിൽ പോസ്റ്റുമായി ജോയ് മാത്യു
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു