Nivin Pauly: ‘ഹ്യൂമർ, ആക്ഷൻ, റൊമാൻസ്, കെ.ജി.എഫിനെ കടത്തിവെട്ടാൻ കഴിവുള്ള നടൻ’; നിവിൻ പോളിയെ കുറിച്ച് സംവിധായകൻ റാം
Humor, Action, and Romance: Why Director Ram Chose Nivin Pauly for 'Ezhu Kadal Ezhu Malai': ഒരുപാട് കഥകൾ നിവിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥാപാത്രമാണ് ഇഷ്ടമായത്. ആ സമയത്ത് നിവിൻ മുടിയും താടിയും നീട്ടിവളർത്തിയിരുന്നു. കഥാപത്രത്തിന് വേണ്ട എല്ലാ ലക്ഷണങ്ങളും കറക്ടാരിരുന്നു അങ്ങനെയാണ് സിനിമ സംഭവിക്കുന്നത്
തങ്ക മീങ്കൾ, പേരൻപ് തുടങ്ങിയ മികച്ച സിനിമകളിലൂടെ പ്രേക്ഷരെ വിസ്മയിപ്പിച്ച സംവിധായകനാണ് റാം. പേരൻപ് എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം നമ്മുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല. മമ്മൂട്ടിക്ക് ശേഷം മറ്റൊരു മലയാള നടൻ കൂടി റാം സിനിമാറ്റിക് യൂണിവേഴ്സിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ സ്വന്തം നിവിൻ പോളിയാണ് ഏഴ് കടൽ ഏഴ് മലൈ എന്ന സിനിമയിൽ പ്രധാന കാഥാപാത്രമായി എത്തുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപെട്ട് കേരളത്തിലെത്തിയപ്പോൾ സംവിധായകൻ റാം പറഞ്ഞ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.
എന്തുകൊണ്ടാണ് നിവിൻ പോളിയെ നായകനായി തിരെഞ്ഞെടുക്കാൻ കാരണം എന്ന ചോദ്യത്തിന്, ഹ്യൂമർ, ആക്ഷൻ, റൊമാൻസ് ഇതെല്ലാം ഒത്തിണങ്ങിയ ഒരു മാസ്സ് നായകനെയാണ് തനിക്ക് വേണ്ടിയിരുന്നത് എന്നായിരുന്നു സംവിധായകൻ്റെ മറുപടി. കെ.ജി.എഫിനെ കടത്തിവെട്ടാൻ കഴിവുള്ള ഒരു മെയിൻ സ്ട്രീം അഭിനയതാവാണ് നിവിൻ പോളി എന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു സാധാരണ ഡയലോഗാണ് പക്ഷേ ഒന്ന് മാസ്സാക്കി പറയണം എന്ന് ചിത്രീകരണത്തിനിടെ പലപ്പോഴും നിവിനോട് പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെ തീയറ്ററുകളിൽ നിന്നും നിവിന് ഒരുപാട് കയ്യടികൾ കിട്ടുമെന്നാണ് തൻ്റെ പ്രതീക്ഷ എന്നും റാം പറയുന്നു..
Also Read: ‘നസ്ലൻ അടിപൊളിയാണ്; അവൻ ഡയലോഗ് പറയുന്നത് കേൾക്കാൻ തന്നെ ഭയങ്കര രസമാണ്’: സംവിധായകൻ സുധി മാഡിസൺ
പേരൻപിന് പിന്നാലെ തന്നോടൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം നിവിൻ പ്രകടിപ്പിക്കുകയായിരുന്നു എന്നും അങ്ങനെയാണ് ഏഴു കടൽ എഴു മലൈ എന്ന സിനിമ സംഭവിക്കുന്നത് എന്നും റാം പറഞ്ഞു. ഒരുപാട് കഥകൾ നിവിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥാപാത്രമാണ് ഇഷ്ടമായത്. ആ സമയത്ത് നിവിൻ മുടിയും താടിയും നീട്ടിവളർത്തിയിരുന്നു. കഥാപത്രത്തിന് വേണ്ട എല്ലാ ലക്ഷണങ്ങളും കറക്ടാരിരുന്നു അങ്ങനെയാണ് സിനിമ സംഭവിക്കുന്നത്. തൻ്റെ സിനിമയിൽ പേരില്ലാത്ത, മരണമില്ലാത്ത ഒരു കഥാപാത്രമായി അഭിനയിച്ചതിന് നിവിനോട് നന്ദി പറയുന്നു എന്നും സംവിധായകൻ റാം പറഞ്ഞു.
ഏഴു കടൽ ഏഴ് മലൈ എന്ന സിനിമ തനിക്ക് വലിയ അനുഭവമായിരുന്നു എന്ന് നിവിൻ പോളിയും വ്യക്തമാക്കി. പേരൻപിലെ മമ്മൂട്ടിയുടെ പെർഫോമൻസ് തന്നെ ഏറെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് സംവിധായകൻ റാമിനോടൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഇണ്ടായത്. മരണമില്ലാത്ത ഒരു വ്യക്തിയുടെ ജീവിതം എന്നത് വ്യത്യസ്തമായി തോന്നി. കഥ നരേറ്റ് ചെയ്യുമ്പോൾ തന്നെ അതിലെ ഹ്യുമർ കണക്ടാകുന്നുണ്ടായിരുന്നു. റാം സാറിൽ നിന്നും ഹ്യുമർ പ്രതീക്ഷിച്ചിരുന്നില്ല. വളരെ നേരത്തെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു എങ്കിലും ചിത്രം പല കാരണങ്ങളാൽ വൈകുകയായിരുന്നു എന്നും നിവിൻ പറഞ്ഞൂ. കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം റിലീസിനെത്തിച്ചിരിക്കുന്നത്.
English Summary
Director Ram praised Nivin Pauly during the promotions of Ezhu Kadal Ezhu Malai, calling him a ‘mass’ hero capable of surpassing KGF with his perfect blend of humor, action, and romance.