Anaswara Rajan: ‘വിവാദങ്ങൾ ആഗ്രഹിക്കുന്നില്ല, സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്തതിന് കാരണമുണ്ട്’; അനശ്വര രാജൻ
Anaswra Rajan about Mr and Mrs bachelor Movie: വിവാദങ്ങളിൽ നിന്നൊക്കെ മാറി പോകാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും അറിഞ്ഞ് കൊണ്ട് തന്റെ പേര് വിവാദങ്ങളിൽ എടുത്തിടാൻ സമ്മതിക്കില്ലെന്നും അനശ്വര പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അനശ്വര.

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് അനശ്വര രാജൻ. മിസ്റ്റർ ആന്റ് മിസിസ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അനശ്വരയ്ക്ക് എതിരെ ആരോപണങ്ങളുയർന്നിരുന്നു. ചിത്രം പ്രൊമോട്ട് ചെയ്യേണ്ട സമയത്ത് നടി സഹായിച്ചില്ലെന്ന് ആരോപിച്ച് സംവിധായകൻ ദീപു കരുണാകരൻ രംഗത്തെത്തി. അതിന് മറുപടിയായി ഇൻസ്റ്റഗ്രാമിൽ അനശ്വര പങ്ക് വച്ച പോസ്റ്റും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദങ്ങളെ കുറിച്ചും പ്രൊമോഷന് പോകാതിരുന്നതിന്റെ കാരണത്തെ പറ്റിയും തുറന്ന് പറയുകയാണ് താരം.
വിവാദങ്ങളിൽ നിന്നൊക്കെ മാറി പോകാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും അറിഞ്ഞ് കൊണ്ട് തന്റെ പേര് വിവാദങ്ങളിൽ എടുത്തിടാൻ സമ്മതിക്കില്ലെന്നും അനശ്വര പറയുന്നു. സർജറി കഴിഞ്ഞിരുന്നത് കൊണ്ടാണ് പ്രൊമോഷനിൽ പങ്കെടുക്കാത്തതെന്നും താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അനശ്വര.
‘വിവാദങ്ങളിൽ നിന്നൊക്കെ മാറി പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഞാൻ ഒരിക്കലും അറിഞ്ഞ് കൊണ്ട് എന്റെ പേര് വിവാദങ്ങളിൽ എടുത്തിടാൻ സമ്മതിക്കില്ല. പിന്നെ പ്രൊമോഷന് പങ്കെടുക്കാതിരുന്നതിന് കാരണമുണ്ട്. കണ്ണിന്റെ ലേസിക് കഴിഞ്ഞിരിക്കയായിരുന്നു. എനിക്ക് റെസ്റ്റ് വേണമായിരുന്നു. ഇപ്പോഴും കണ്ണിൽ ലൈറ്റ് അടിക്കുമ്പോൾ ബുദ്ധിമുട്ടുണ്ട്. ഐ ഡ്രോപ്സ് ഉപയോഗിക്കുന്നുണ്ട്.
പത്തോ പതിനഞ്ചോ ദിവസം റെസ്റ്റ് വേണമായിരുന്നു. ഇപ്പോഴാണ് ഞാൻ കണ്ണിൽ മേയ്ക്കപ്പ് ഉപയോഗിക്കുകയോ പുറത്തേക്ക് ഇറങ്ങുകയോ ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ സിനിമയുടെ പ്രൊമോഷൻ തുടങ്ങിയത്. അതിന്റെ ഇടയിൽ എന്റെ എല്ലാ സിനിമയുടെ ഷൂട്ടും മാറിയിരുന്നു. ഒന്നര വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്രയും ദിവസം ബ്രേക്ക് കിട്ടുന്നത്. അത് സർജറി കഴിഞ്ഞത് കൊണ്ടാണ്’ അനശ്വര പറയുന്നു.