Anaswara Rajan: ‘വിവാദങ്ങൾ‌ ആ​ഗ്രഹിക്കുന്നില്ല, സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്തതിന് കാരണമുണ്ട്’; അനശ്വര രാജൻ

Anaswra Rajan about Mr and Mrs bachelor Movie: വിവാദങ്ങളിൽ നിന്നൊക്കെ മാറി പോകാൻ ആ​ഗ്രഹിക്കുന്ന ആളാണ് താനെന്നും അറിഞ്ഞ് കൊണ്ട് തന്റെ പേര് വിവാദങ്ങളിൽ എടുത്തിടാൻ സമ്മതിക്കില്ലെന്നും അനശ്വര പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അനശ്വര.

Anaswara Rajan: വിവാദങ്ങൾ‌ ആ​ഗ്രഹിക്കുന്നില്ല, സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്തതിന് കാരണമുണ്ട്; അനശ്വര രാജൻ
Published: 

03 Jun 2025 12:19 PM

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് അനശ്വര രാജൻ. മിസ്റ്റർ ആന്റ് മിസിസ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അനശ്വരയ്ക്ക് എതിരെ ആരോപണങ്ങളുയർന്നിരുന്നു. ചിത്രം പ്രൊമോട്ട് ചെയ്യേണ്ട സമയത്ത് നടി സഹായിച്ചില്ലെന്ന് ആരോപിച്ച് സംവിധായകൻ ദീപു കരുണാകരൻ രം​ഗത്തെത്തി. അതിന് മറുപടിയായി ഇൻസ്റ്റ​ഗ്രാമിൽ അനശ്വര പങ്ക് വച്ച പോസ്റ്റും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദങ്ങളെ കുറിച്ചും പ്രൊമോഷന് പോകാതിരുന്നതിന്റെ കാരണത്തെ പറ്റിയും തുറന്ന് പറയുകയാണ് താരം.

വിവാദങ്ങളിൽ നിന്നൊക്കെ മാറി പോകാൻ ആ​ഗ്രഹിക്കുന്ന ആളാണ് താനെന്നും അറിഞ്ഞ് കൊണ്ട് തന്റെ പേര് വിവാദങ്ങളിൽ എടുത്തിടാൻ സമ്മതിക്കില്ലെന്നും അനശ്വര പറയുന്നു. സർജറി കഴിഞ്ഞിരുന്നത് കൊണ്ടാണ് പ്രൊമോഷനിൽ പങ്കെടുക്കാത്തതെന്നും താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അനശ്വര.

ALSO READ: ട്വന്റി ട്വന്റിയില്‍ അഭിനയിക്കാന്‍ എനിക്ക് ഡേറ്റില്ലായിരുന്നു, പക്ഷെ എല്ലാവരും എന്നെ തെറ്റിധരിച്ചു: മീര ജാസ്മിന്‍

‘വിവാദങ്ങളിൽ നിന്നൊക്കെ മാറി പോകാൻ ആ​ഗ്രഹിക്കുന്ന ആളാണ് ഞാൻ. ഞാൻ ഒരിക്കലും അറിഞ്ഞ് കൊണ്ട് എന്റെ പേര് വിവാദങ്ങളിൽ എടുത്തിടാൻ സമ്മതിക്കില്ല. പിന്നെ പ്രൊമോഷന് പങ്കെടുക്കാതിരുന്നതിന് കാരണമുണ്ട്. കണ്ണിന്റെ ലേസിക് കഴിഞ്ഞിരിക്കയായിരുന്നു. എനിക്ക് റെസ്റ്റ് വേണമായിരുന്നു. ഇപ്പോഴും കണ്ണിൽ ലൈറ്റ് അടിക്കുമ്പോൾ ബുദ്ധിമുട്ടുണ്ട്. ഐ ഡ്രോപ്സ് ഉപയോ​ഗിക്കുന്നുണ്ട്.

പത്തോ പതിനഞ്ചോ ദിവസം റെസ്റ്റ് വേണമായിരുന്നു. ഇപ്പോഴാണ് ഞാൻ കണ്ണിൽ മേയ്ക്കപ്പ് ഉപയോ​ഗിക്കുകയോ പുറത്തേക്ക് ഇറങ്ങുകയോ ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ സിനിമയുടെ പ്രൊമോഷൻ തുടങ്ങിയത്. അതിന്റെ ഇടയിൽ എന്റെ എല്ലാ സിനിമയുടെ ഷൂട്ടും മാറിയിരുന്നു. ഒന്നര വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്രയും ദിവസം ബ്രേക്ക് കിട്ടുന്നത്. അത് സർജറി കഴിഞ്ഞത് കൊണ്ടാണ്’ അനശ്വര പറയുന്നു.

Related Stories
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം