Jailer 2 Movie: വീണ്ടും അനിരുദ്ധ്! ഒരു തലവൻ താൻ.. ജയിലർ 2 ലെ പുതിയ പാട്ടെത്തി
അങ്ങനെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ജയിലർ 2 സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ച ഒരു തലവൻ താൻ എന്ന് തുടങ്ങുന്ന പാട്ടാണ് ഇന്ന് റിലീസ് ചെയ്തത്. അനുരുദ്ധം എംഎസ് കൃഷ്ണയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിലെ രജനീകാന്തിന്റെ ചില മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ടാണ് പാട്ട് പുറത്ത് എത്തിയിരിക്കുന്നത്.

Anirudh, Rajinikanth
അങ്ങനെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ജയിലർ 2 സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ച ഒരു തലവൻ താൻ എന്ന് തുടങ്ങുന്ന പാട്ടാണ് ഇന്ന് റിലീസ് ചെയ്തത്. അനുരുദ്ധം എംഎസ് കൃഷ്ണയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിലെ രജനീകാന്തിന്റെ ചില മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ടാണ് പാട്ട് പുറത്ത് എത്തിയിരിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ മാസ് ആക്ഷൻ സിനിമ ഒൿടോബർ 15നാണ് തിയറ്റുകളിൽ എത്തുന്നത്. രജനീകാന്ത് ഫാൻസും സിനിമ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന റിലീസ് ആണ് ജയിലർ 2 വിന്റേത്.
3.35 മിനിറ്റ് ദൈർഘ്യമുള്ള പാട്ടാണ് അണിയറ പ്രവർത്തകർ ഏറ്റവും പുതിയതായി പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ജയിലർ ഒന്നാം ഭാഗത്തിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ എത്തിയ പാട്ടുകളും ബാഗ്രൗണ്ട് മ്യൂസിക്കും എല്ലാം വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴും ആ പാട്ടുകളും ബാഗ്രൗണ്ട് മ്യൂസിക്കും എല്ലാം ട്രെൻഡ് മായാതെ തന്നെ തുടരുന്നു.
Also Read: വീണ്ടും വിസ്മയ! മോഹൻലാലിന്റെ മകളുടെ അടുത്ത ചിത്രം വരുന്നു
ആദ്യ ഭാഗത്തിലെ ഏറ്റവും ഹിറ്റായ പാട്ടായിരുന്നു ടൈഗർ കാ ഹുക്കും എന്നത്. ഈ പാട്ടിൻ്റെ ചില എലമെന്റുകളും പുതിയതായി ഇറങ്ങിയ സോങ്ങിൽ ഉണ്ട്. ഫാസ്റ്റ് നമ്പർ അല്ലെങ്കിലും നല്ല ഫീൽ തരുന്ന പാട്ടാണ് അനിരുദ്ധ് ഒരുക്കി വച്ചിരിക്കുന്നത്. നിലവിൽ രണ്ട് പാട്ടുകളാണ് ജയിലർ 2 ൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. അതിലെ ആദ്യത്തെ ഗാനം അല്ല ബൊലെലോ എന്ന ഗാനം വൻ തരംഗമായി മാറുകയുണ്ടായി. പാട്ട് മാത്രമല്ല ഡാൻസും വൈറലായിരുന്നു. മലയാളി താരമായ ഷംന കാസിമാണ് ആ പാട്ടിൻ പ്രധാനമായും ചുവട് വച്ചിരിക്കുന്നത്.
രണ്ടാമത്തെ പാട്ട് പുറത്തിറക്കുന്നതിന് മുന്നോടിയായി സംവിധായകൻ നെൽസണും സംഗീത സംവിധായകൻ അനുരുദ്ധും തമ്മിലുള്ള രസകരമായ ആശയവിനിമയം ഉൾപ്പെടുത്തി ഒരു പ്രമോ വീഡിയോയും കഴിഞ്ഞദിവസം വന്നിരുന്നു. പുതിയ പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷങ്ങളാണ് യൂടൂബിൽ ആസ്വാദകരായി എത്തിയത്. നിങ്ങളുടെ ഇയർഫോണുകളും സ്പീക്കറും റെഡിയാക്കി വച്ചോ എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. റീലീസിന് ഇനി രണ്ടാഴ്ച കൂടി ബാക്കി നിൽക്കെ ഇനി എന്തൊക്കെ സർപ്രൈസുകളാണ് അണിയറ പ്രവർത്തകർ ഒരുക്കി വച്ചിരിക്കുന്നത് എന്ന ആകാംഷയിൽ കൂടിയാണ് പ്രേക്ഷകർ.
ജയിലർ 2 സിനിമയിലെ രണ്ടാമത്തെ ഗാനം
English Summary
The second song from the highly anticipated movie Jailer 2 has finally been released. The track, titled “Oru Thalavan Thaan” and composed by Anirudh, was released today; it is sung by Anirudh and MS Krishna.