AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pathirathri Movie: “എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു”; നവ്യ-സൗബിൻ ത്രില്ലർ ചിത്രം ‘പാതിരാത്രി’ ട്രെയിലർ ഔട്ട്

Pathirathri Movie trailer: ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് പാതിരാത്രി എന്ന് ട്രെയിലർ ഉറപ്പിച്ചു പറയുന്നു

Pathirathri Movie: “എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു”; നവ്യ-സൗബിൻ ത്രില്ലർ ചിത്രം ‘പാതിരാത്രി’ ട്രെയിലർ ഔട്ട്
Navya Nair Soubin Movie Pathirathri Trailer OutImage Credit source: special arrangement
Ashli C
Ashli C | Edited By: Jenish Thomas | Updated On: 11 Oct 2025 | 05:30 PM

“പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം “പാതിരാത്രി” യുടെ ട്രെയിലർ റിലീസ് ചെയ്തു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കതാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒക്ടോബറിൽ ചിത്രം തീയേറ്ററുകളിലെത്തു.

പ്രേക്ഷകരെ ആദ്യവസാനം വരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരുത്തിക്ക് ശേഷ് നവ്യാ നായർ മറ്റൊരു ബോൾഡ് കഥാപാത്രത്തെയാണ് പാതിരാത്രിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് പാതിരാത്രി എന്ന് ട്രെയിലർ ഉറപ്പിച്ചു പറയുന്നു. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിനു ശേഷമുള്ള റത്തീനയുടെ രണ്ടാമത്തെ ചിത്രമാണിത്.

നവ്യാ നായർ, സൗബിൻ എന്നിവരെ കൂടാതെ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതമാണ് നവ്യയും സൗബിനു അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ്.

ഷാജി മാറാട് ആണ് നവ്യ നായരും സൗബിനും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും എത്തുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ടി സീരീസ് ആണ്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി, വാഴൂർ ജോസ്