AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ankam Attahasam Trailer: ഞെട്ടിക്കാൻ മാധവ് സുരേഷ്; ഗുണ്ടാസംഘത്തിൻ്റെ കുടിപ്പകയും കൊലവിളിയും

ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ആക്ഷൻ രംഗങ്ങളാണ്, തലസ്ഥാനനഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്

Ankam Attahasam Trailer: ഞെട്ടിക്കാൻ മാധവ് സുരേഷ്; ഗുണ്ടാസംഘത്തിൻ്റെ കുടിപ്പകയും കൊലവിളിയും
Ankam Attahasam MovieImage Credit source: PR Team
arun-nair
Arun Nair | Updated On: 19 Aug 2025 12:02 PM

പുതിയ കാലഘട്ടത്തിലെ യുവതാരനിരയെ അണിനിരത്തി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. സുജിത് എസ്. നായർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനിൽകുമാർ ജി.യും സാമുവൽ മത്തായിയും (USA) ചേർന്നാണ്. പ്രമുഖ താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജുവാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയത്.

തലസ്ഥാന നഗരിയിലെ ചോര കലർന്ന തെരുവുകളെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നന്ദു, അലൻസിയർ, എം.എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്, കുട്ടി അഖിൽ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. പുതുമുഖം അംബികയാണ് ചിത്രത്തിലെ നായിക.

 

‘അങ്കം അട്ടഹാസ’ത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെസ് എന്നിവരാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് പൂർണ്ണമായും ചിത്രീകരിച്ച ഈ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

അണിയറയിൽ

  1. ബാനർ: ട്രിയാനി പ്രൊഡക്ഷൻസ്
  2. രചന, സംവിധാനം: സുജിത് എസ്. നായർ
  3. നിർമ്മാണം: അനിൽകുമാർ ജി, സാമുവൽ മത്തായി (USA)
  4. ഛായാഗ്രഹണം: ശിവൻ എസ്. സംഗീത്
  5. എഡിറ്റിംഗ്: പ്രദീപ് ശങ്കർ
  6. പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്
  7. സംഗീതം: ശ്രീകുമാർ വാസുദേവൻ, അഡ്വ. ഗായത്രി നായർ
  8. ഗാനരചന: ഡസ്റ്റൺ അൽഫോൺസ്
  9. ഗായിക: ഇന്ദ്രാവതി ചൗഹാൻ (പുഷ്പ ഫെയിം)
  10. കല: അജിത് കൃഷ്ണ
  11. ചമയം: സൈജു നേമം
  12. കോസ്റ്റ്യൂം: റാണ പ്രതാപ്
  13. പശ്ചാത്തല സംഗീതം: ആൻ്റണി ഫ്രാൻസിസ്
  14. ഓഡിയോഗ്രാഫി: ബിനോയ് ബെന്നി
  15. ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ
  16. സ്റ്റിൽസ്: ജിഷ്ണു സന്തോഷ്
  17. പി.ആർ.ഒ: അജയ് തുണ്ടത്തിൽ